INDIALATEST NEWS

ഹെൽമറ്റ് ധരിച്ചില്ല; നഷ്ടപരിഹാരം 15% വെട്ടിക്കുറച്ച് ഹൈക്കോടതി

ഹെൽമറ്റ് ധരിച്ചില്ല; നഷ്ടപരിഹാരം 15% വെട്ടിക്കുറച്ച് ഹൈക്കോടതി – Failure to wear helmet; Madras High Court cuts compensation by 15 percent | India News, Malayalam News | Manorama Online | Manorama News

ഹെൽമറ്റ് ധരിച്ചില്ല; നഷ്ടപരിഹാരം 15% വെട്ടിക്കുറച്ച് ഹൈക്കോടതി

മനോരമ ലേഖകൻ

Published: April 08 , 2024 12:29 AM IST

Updated: April 07, 2024 10:22 PM IST

1 minute Read

ചെന്നൈ ∙ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മരിച്ചയാൾ ഹെൽമറ്റ് ധരിക്കാത്തതിനാൽ നഷ്ടപരിഹാരത്തുകയിൽ നിന്ന് മദ്രാസ് ഹൈക്കോടതി 13.42 ലക്ഷം രൂപ കുറച്ചു. 89.49 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും വാഹനം ഓടിച്ചയാളുടെ അശ്രദ്ധ കണക്കിലെടുത്താണു ഡിവിഷൻ ബെഞ്ച് 15 ശതമാനം തുക കുറച്ചത്.
2017ലുണ്ടായ അപകടത്തിൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. 4 പേരടങ്ങുന്ന കുടുംബത്തിന് 76.06 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചു. വിധവയ്ക്ക് 26.06 ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 22 ലക്ഷം രൂപയും പ്രായമായ പിതാവിന് 6 ലക്ഷം രൂപയും നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

English Summary:
Failure to wear helmet; Madras High Court cuts compensation by 15 percent

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-helmet mo-judiciary-madrashighcourt 4es5thsucv6pnc7m4qs629sesp


Source link

Related Articles

Back to top button