ബിബിസി: ഇന്ത്യയിലെ ചുമതല സ്വകാര്യകമ്പനിക്ക് – Private company in charge of BBC in India
ബിബിസി: ഇന്ത്യയിലെ ചുമതല സ്വകാര്യകമ്പനിക്ക്; 26 % ഓഹരിപങ്കാളിത്തം ബിബിസിക്ക്
മനോരമ ലേഖകൻ
Published: April 08 , 2024 12:29 AM IST
Updated: April 07, 2024 09:22 PM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യാന്തര മാധ്യമസ്ഥാപനമായ ബിബിസിയുടെ (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല സ്വകാര്യകമ്പനിയെ ഏൽപിക്കാൻ തീരുമാനിച്ചു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടു ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ഒരുവർഷം തികയും മുൻപാണിത്.
ബിബിസിയിലെ 4 മുൻ ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ച ‘കലക്ടീവ് ന്യൂസ്റൂം’ എന്ന കമ്പനിക്കായിരിക്കും ഇന്ത്യയിൽ ബിബിസി ഓൺലൈനിന്റെ ഉള്ളടക്കത്തിന്റെ ചുമതല. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിലാണു ബിബിസി ഓൺലൈൻ പതിപ്പുള്ളത്. സ്വകാര്യ കമ്പനിയിൽ 26 % ഓഹരിപങ്കാളിത്തം ബിബിസിക്കുണ്ടായിരിക്കും. ഇന്ത്യയിൽ വിദേശസ്ഥാപനങ്ങൾക്കു നിക്ഷേപിക്കാവുന്ന അനുവദനീയപരിധിയുടെ അടിസ്ഥാനത്തിലാണിത്.
ബിബിസി ആദ്യമായാണ് ഏതെങ്കിലും രാജ്യത്തെ പ്രവർത്തനം സ്വകാര്യകമ്പനിയെ ഏൽപിക്കുന്നത്. യുകെ ആസ്ഥാനമായ ബിബിസി നേരിട്ടാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഇതുവരെ നിർവഹിച്ചത്. വിദേശകമ്പനിക്ക് ഇന്ത്യയിൽ നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി ലംഘിച്ചെന്നാരോപിച്ചായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്.
English Summary:
Private company in charge of BBC in India
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 53fet0k2pl6s0upov555dq9r2n mo-business-incometaxdepartment
Source link