Site icon onlinekeralanews.com

നെതന്യാഹുവിന്റെ കെെയിൽ അപ്രത്യക്ഷമാകുന്ന മോതിരം; വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി സോഷ്യൽ മീഡിയ


ടെൽഅവീവ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോയും വിവാദത്തിൽ. നെതന്യാഹു കൊല്ലപ്പെടുകയോ രാജ്യംവിടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇന്നലെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നെതന്യാഹു സാധാരണക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. ഇതാണ് വീണ്ടും ദുരൂഹതയ്ക്ക് വഴിവച്ചത്.വീഡിയോയുടെ ഒരു ഘട്ടത്തിൽ നെതന്യാഹുവിന്റെ കെെവിരലിലെ മോതിരം പെട്ടെന്ന് അപ്രത്യക്ഷമാകുന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നെതന്യാഹു കെെ ചലിപ്പിക്കുമ്പോൾ മോതിരം അപ്രത്യക്ഷമാക്കുന്നതായി വീഡിയോയിൽ കാണാം.ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ഇതിനിടെ പുറത്തുവിട്ട നെതന്യാഹുവിന്റെ വാർത്താ സമ്മേളനത്തിന്റെ വീഡിയോ എ ഐ നിർമ്മിതമാണെന്ന് ആരോപണമുണ്ടായി. നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലെ അവകാശവാദം. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാദം ശക്തമായി.


Source link

Exit mobile version