ഷറഫുദ്ദീൻ ഇനി നിർമാതാവ്; പെറ്റ് ഡിറ്റക്ടീവ് ഫസ്റ്റ്ലുക്ക്
ഷറഫുദ്ദീൻ ഇനി നിർമാതാവ്; പെറ്റ് ഡിറ്റക്ടീവ് ഫസ്റ്റ്ലുക്ക് | Pet Detective Movie
ഷറഫുദ്ദീൻ ഇനി നിർമാതാവ്; പെറ്റ് ഡിറ്റക്ടീവ് ഫസ്റ്റ്ലുക്ക്
മനോരമ ലേഖകൻ
Published: April 07 , 2024 05:35 PM IST
1 minute Read
നായകനായും നിർമാതാവായും ഷറഫുദ്ദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ‘പെറ്റ് ഡിക്റ്റക്ടീവ്’. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ ‘അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന
ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.
പ്രൊഡക്‌ഷൻ ഡിസൈനെർ ദീനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ ഗായത്രി കിഷോർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്‌ഷൻ കൺട്രോളർ പ്രണവ് മോഹൻ, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, പിആർഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
Pet Detective movie first look
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sharafudheen mo-entertainment-movie-anupamaparameswaran 63f309edqava71cqio029kppm2
Source link