ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു, ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല: ഖുശ്‌ബു
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഖുശ്ബു – Latest News | Manorama Online
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു, ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല: ഖുശ്‌ബു
ഓൺലൈൻ ഡെസ്ക്
Published: April 07 , 2024 03:55 PM IST
1 minute Read
ഖുശ്ബു സുന്ദർ Photo-Kushboo/Instagram
ചെന്നൈ∙ ആരോഗ്യപ്രശ്നങ്ങൾ മൂലം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സിൽ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.
ആരോഗ്യം മുൻനിർത്തി ചിലപ്പോൾ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാമെന്നും താനിപ്പോൾ അത്തരമൊരു സാഹചര്യത്തിലാണെന്നും അവർ പറയുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ 2019ൽ ടെയ്ൽബോണിനുണ്ടായ പരുക്ക് ഗുരുതരമായിരിക്കുകയാണ്. അടിയന്തര ശ്രദ്ധ വേണ്ടതിനാൽ പ്രചാരണ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. പരുക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാൻ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.
At times, hard decisions have to be taken and focus needs to be on one’s health. I am at such a juncture today. I have dedicated myself to @BJP4India and have been following the path of our beloved PM @narendramodi ji, immersing myself in the election campaign activities. But… pic.twitter.com/tuevsqczok— KhushbuSundar (Modi ka Parivaar) (@khushsundar) April 7, 2024
ഡോക്ടർമാരുടെ നിർദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതോടെ തന്റെ ആരോഗ്യസ്ഥിതി വഷളായെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ ഖുശ്ബു വ്യക്തമാക്കി. നിർണായക സമയത്ത് വിട്ടുനിൽക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ബിജെപിയുടെ നയങ്ങളും പദ്ധതികളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് പ്രചാരണരംഗത്ത് താൻ സജീവമായിരിക്കും. മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് വീക്ഷിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അവർ കത്തിൽ കുറിച്ചു.
English Summary:
BJP Leader Kushboo Sundar informed BJP National President JP Nadda that she has to pause her campaign activities due to a health issue.
5us8tqa2nb7vtrak5adp6dt14p-list 711r6hnf1uakvn1f641gpv3p3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-movie-kushboo mo-politics-leaders-narendramodi mo-politics-elections-loksabhaelections2024