ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് 6 ബാഗുകളിൽ നിന്നും 4 കോടി രൂപ | 4 Crore seized from BJP member at chennai | National News | Malayalam News | Manorama News
ട്രെയിനിൽനിന്ന് 4 കോടി രൂപ പിടിച്ചെടുത്തു, വോട്ടർമാർക്കു നൽകാൻ എത്തിച്ചതെന്ന് സംശയം; ബിജെപി പ്രവർത്തകനടക്കം അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: April 07 , 2024 12:01 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ചെന്നൈ∙ താംബരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം മൂന്നു പേർ അറസ്റ്റിലായി. സതീഷ് (33), നവീൻ (31), പെരുമാൾ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം. അറസ്റ്റിലായവർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
English Summary:
4 Crore seized from BJP member at chennai
5us8tqa2nb7vtrak5adp6dt14p-list 4s9bhufcm33itj29sttn52c5qd mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews mo-business-incometaxdepartment
Source link