INDIALATEST NEWS

ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷർ’ രാഹുൽ ഗാന്ധി: നേതാക്കൾ കോൺഗ്രസ് വിടുന്നതിൽ രാജ്നാഥ് സിങ്

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷർ- | Rajnath Singh | Rahul Gandhi | Loksabha Elections 2024

ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷർ’ രാഹുൽ ഗാന്ധി: നേതാക്കൾ കോൺഗ്രസ് വിടുന്നതിൽ രാജ്നാഥ് സിങ്

ഓൺലൈൻ ഡെസ്ക്

Published: April 07 , 2024 10:03 AM IST

Updated: April 07, 2024 10:21 AM IST

1 minute Read

രാഹുൽ ഗാന്ധി (പിടിഐ ചിത്രം), രാജ്നാഥ് സിങ് (ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ)

ഭോപ്പാൽ∙ ക്രിക്കറ്റിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷറാ’ണ് രാഹുൽ ഗാന്ധിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ ‘ഫിനിഷർ’ എന്നു വിശേഷിപ്പിച്ചുള്ള രാജ്നാഥിന്റെ പരിഹാസം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ‌ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്. ഒടുവില്‍ ഞാനൊരു നിഗമനത്തിലെത്തി. ആരാണ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിനിഷർ? (മഹേന്ദ്രസിങ് ധോണി എന്ന് ജനക്കൂട്ടത്തിന്റെ മറുപടി). അതെ ധോണി തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷർ ആരാണെന്ന് ആരെങ്കിലും ചോദിക്കുന്നുവെന്ന് വയ്ക്കുക. ഞാൻ പറയും, അത് രാഹുൽ ഗാന്ധിയാണെന്ന്. നിരവധി നേതാക്കൾ കോൺഗ്രസ് വിടുന്നതിന്റെ പ്രധാനകാരണം ഇതാണ്.’’– രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.

‘‘കോൺഗ്രസും അഴിമതിയും പരസ്പര പൂരകങ്ങളാണ്. മിക്ക കോൺഗ്രസ് നേതാക്കളും അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ്. എന്നാൽ മോദി സർക്കാരിൽ ഒരു മന്ത്രി പോലും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്നില്ല. ഒരിക്കൽ രാജ്യം ഭരിച്ചിരുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോൾ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.’’– രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
2045ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് പല വാഗ്ദാനങ്ങളും നൽകിയിരുന്നു. അതെല്ലാം നടപ്പായിരുന്നെങ്കിൽ ഇന്ത്യ വർഷങ്ങൾക്കു മുൻപു തന്നെ ലോകത്തെ വലിയ ശക്തിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English Summary:
Rajnath Singh Hails Rahul Gandhi Best Finisher In Indian Politics

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-rajnathsingh mo-news-world-countries-india-indianews 7atuepom0rgk1olb5n6hi2l9bu mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button