WORLD
സ്ഫോടനത്തിൽ ഏഴു മരണം

ഡമാസ്കസ്: സിറിയയിലെ ദാരാ പ്രവിശ്യയിൽ വഴിയിൽ സ്ഥാപിച്ച ബോംബ് പൊട്ടി ഏഴു കുട്ടികൾ കൊല്ലപ്പെട്ടു. ബോംബ് സ്ഥാപിച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. വിമത സായുധ ഗ്രൂപ്പുകളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സൂചിപ്പിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സർക്കാർ അനുകൂല ഗ്രൂപ്പകളാണ് ബോംബ് വച്ചതെന്ന് ബ്രിട്ടീഷ് സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ആരോപിച്ചു.
Source link