റഷ്യൻ ഡ്രോൺ ആക്രമണം: ഖാർകീവിൽ ആറു മരണം

കീവ്: യുക്രെയ്നിലെ ഖാർകീവ് നഗരത്തിൽ റഷ്യൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറു പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. പാർപ്പിടസമുച്ചയങ്ങൾ അടക്കമുള്ള കെട്ടിടങ്ങൾക്കു നേർക്കായിരുന്നു ആക്രമണം. റഷ്യൻ സേന ആദ്യം മിസൈൽ ആക്രമണമാണ് നടത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. ആക്രമണമേഖലയിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ ഷെല്ലാക്രമണവും പിന്നാലെ ഡ്രോൺ ആക്രമണവും ഉണ്ടായി.
കഴിഞ്ഞ ദിവസം യുക്രെയ്ൻസേനയുടെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആറു യുദ്ധവിമാനങ്ങൾ തകർന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Source link