ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് അമേരിക്കയും ഇസ്രയേലും
വാഷിംഗ്ടൺ ഡിസി: യുഎസ്, ഇസ്രേലി സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസിലെ എംബസിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാലത്തിലാണിത്. മുതിർന്ന രണ്ട് കമാൻഡർമാർ അടക്കം ഇറേനിയൻ വിപ്ലവഗാർഡിലെ ഏഴ് ഓഫീസർമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ ആഴ്ച തന്നെ ഇറേനിയൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ വിശ്വസിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി നയതന്ത്ര കാര്യാലയങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും ക്രൂസ് മിസൈലുകളുമായിരിക്കും ഇറാൻ പ്രയോഗിക്കുകയെന്നും പറയുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ബൈഡൻ വ്യാഴാഴ്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ ഫോൺ ചർച്ചയിൽ ഇറേനിയൻ ആക്രമണസാധ്യതയും വിഷയമായിരുന്നു.
Source link