വാഷിംഗ്ടൺ ഡിസി: ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഈജിപ്ഷ്യൻ, ഖത്തർ നേതാക്കളോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. റംസാനിൽ വെടിനിർത്തലിനായുള്ള ശ്രമങ്ങൾ വിജയം കാണാതിരുന്ന പശ്ചാത്തലത്തിലാണിത്. ഈജിപ്ഷ്യൻ പ്രസിഡന്റിനും ഖത്തർ അമീറിനും ബൈഡൻ കത്തയച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഈജിപ്തിനും ഖത്തറിനും പുറമേ യുഎസും മധ്യസ്ഥ ശ്രമങ്ങളിൽ പങ്കാളിയാണ്. ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിലാണ് ചർച്ചകൾ നടക്കുന്നത്.
വ്യാഴാഴ്ച ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ ചർച്ചയിലും വെടിനിർത്തലിന്റെ ആവശ്യകത ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. ആറു മാസമായി ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ അടക്കമുള്ള ബന്ദികൾ ഉടൻ മോചിതരാകുന്നതിനു നടപടികൾ വേണണെന്ന് ബൈഡൻ ആവശ്യപ്പെട്ടു.
Source link