ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 7, 2024


ഓരോ കൂറുകാർക്കും ഇന്ന് വ്യത്യസ്ത ഫലങ്ങളായിരിക്കും. ചിലർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. ചില കൂറുകാർക്ക് തൊഴിൽ നേട്ടം, യാത്രാഗുണം എന്നിവ ഫലമായി വരും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നത് പലർക്കും വലിയ ആശ്വാസകരമാകും. സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ അകലും. ഓരോ കൂറുകാരുടെയും ഈ ദിവസത്തെ വിശദമായ സമ്പൂർണ നക്ഷത്രഫലം ചുവടെ.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)​നിങ്ങളുടെ ചില ചിന്തകൾ ഗുണകരമായി ഭവിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവഗണിക്കരുത്. അവഗണിക്കുന്ന ലക്ഷണങ്ങൾ പിന്നീട് ഗുരുതരമായേക്കാം. പെട്ടന്ന് ലഭിക്കുന്ന ചില വാർത്തകൾ കേട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. ചില ആശങ്കകൾ നീങ്ങും. ഒട്ടും ആലോചിക്കാതെ തീരുമാനങ്ങൾ എടുത്താൽ പിന്നീട് ഖേദിക്കേണ്ടി വരും.​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിച്ച് ബന്ധം കൂടുതൽ ദൃഢമായേക്കും. ഒപ്പം, അവരുടെ വീട്ടിൽ സമയം ചെലവിടുകയും ചെയ്തേക്കാം. ഇന്ന് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. വാഹനം ഉടമസ്ഥതയിൽ വരാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും സാധിക്കും. ഇന്നേ ദിവസം ജാഗ്രത കൈവിടരുത്. കാരണം നിങ്ങൾ വഞ്ചിക്കപ്പെടാനിടയുണ്ട്.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സമ്പത്ത് നന്നായി വിനിയോഗിക്കാൻ ഒരു പ്ലാൻ തയ്യാറാക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ദിനചര്യ കൃത്യമായി മുമ്പോട്ട് കൊണ്ടുപോകുക. ഇടപാടുകളിൽ ജാഗ്രത പാലിക്കണം. മാതാപിതാക്കൾക്കൊപ്പം കുറച്ച് സമയം ചെലവിടും. കുടുംബാംഗങ്ങളുമൊത്ത് സന്തോഷത്തോടെ സമയം ചെലവിടും. ജീവിത പങ്കാളിയിൽ നിന്ന് എല്ലാ കാര്യത്തിലും മതിയായ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസമായിരിക്കും.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ജോലിയിൽ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും. വരുമാനം മെച്ചപ്പെടുന്നത് സന്തോഷം നൽകും. മുതിർന്ന ആളുകളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവഗണിക്കരുത്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും. ചില സാഹചര്യങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. പ്രധാന ജോലിയോടൊപ്പം മറ്റു ചില കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കും.Also read: സമ്പൂർണ വാരഫലം, 2024 ഏപ്രിൽ 7 മുതൽ 13 വരെ​​ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് ഗുണകരമായ ദിവസമാണ്. ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വസ്തു സംബന്ധമായ ഇടപാടുകൾ ഉറപ്പിക്കുന്നതിന് മുമ്പ് അതിന്റെ രേഖകളെല്ലാം വിശദമായി പരിശോധിക്കുക. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മറ്റൊരു വ്യക്തിയുടെ സഹായം ആവശ്യമായി വന്നേക്കാം. പുതിയതായി ഒരു കാര്യം ആരംഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസിലെ കാര്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെയ്ക്കാം.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്ന് സങ്കീർണ്ണതകൾ നിറഞ്ഞ ദിവസമായിരിക്കും. സഹോദര ബന്ധം മെച്ചപ്പെടും. അവിവാഹിതരായവർക്ക് മെച്ചപ്പെട്ട വിവാഹാലോചനകൾ വന്നേക്കും. ജോലി സംബന്ധമായി നേരിടുന്ന പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരമൊരുങ്ങും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങും. പുതിയ വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)സന്തോഷകരമായ ദിവസമായിരിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ച് എല്ലാവരും സന്തോഷത്തോടെ മുമ്പോട്ട് പോകുന്നതായിരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ചില പ്രധാന വിഷയങ്ങളിൽ വീട്ടിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശങ്ങൾ ആവശ്യമായി വരും. ധന നിക്ഷേപങ്ങൾ ജാഗ്രതയോടെ നടത്തണം. വ്യക്തിപരമായ വിഷയങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ കഴിവതും ഒഴിവാക്കുക.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഫലദായകമായ ദിവസമായിരിക്കും. പ്രധാന ജോലികളെല്ലാം വേഗം പൂർത്തിയാക്കി ബാക്കി സമയം വിശ്രമത്തിനായി നീക്കിവെയ്ക്കും. കുടുംബത്തിൽ ചില ആഘോഷ പരിപാടികൾ നടക്കാനിടയുണ്ട്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. ചില ജോലികൾ ആദ്യം ചെയ്ത് തീർക്കുന്നത് നിങ്ങളായിരിക്കും. ഇത് വഴി പല നേട്ടങ്ങളും ഉണ്ടാകും. ആരെങ്കിലും പറഞ്ഞു കേട്ട നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ധന നഷ്ടത്തിന് സാധ്യതയുണ്ട്.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ചെറുതും വലുതുമായ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത കൈവിടരുത്. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശ്രമിക്കും. ആരെയെങ്കിലും ബിസിനസിൽ പങ്കാളിയാക്കുന്നതിന് മുമ്പ് ആ വ്യക്തിയെക്കുറിച്ച് അന്വേഷിച്ച് മനസിലാക്കുന്നത് നന്നായിരിക്കും. ദൂര യാത്രയ്ക്ക് സാധ്യതയുണ്ട്.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)സങ്കീർണ്ണതകൾ നിറഞ്ഞ ദിവസമാകാനിടയുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ മികച്ച പ്രകടനവും പെരുമാറ്റവുമെല്ലാം കണക്കിലെടുത്ത് നേട്ടങ്ങൾ ഉണ്ടായേക്കാം. ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. സന്താനങ്ങളുടെ ജോലി സംബന്ധമായി നിലനിന്നിരുന്ന ആശങ്കകൾ അകലും. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കും നിങ്ങൾ.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സമൂഹത്തിൽ നിങ്ങളുടെ അന്തസ്സ് മെച്ചപ്പെടും. സ്ഥാനമാനങ്ങൾ വന്നുചേരുകയും ചെയ്യും. ജോലിയിൽ വളരെ ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. മുതിർന്ന ആളുകളുണ്ട് പ്രശംസ പിടിച്ചു പറ്റും. ഭക്ഷണ ശീലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അനാരോഗ്യകരമായ ഭക്ഷണശീലം ഉദരപ്രശ്നങ്ങൾക്ക് കാരണമാകും.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ചില ബന്ധങ്ങൾ നിങ്ങൾക്ക് ഇന്ന് ഗുണം ചെയ്യും. ഭാഗ്യം മീനക്കൂറുകാരെ പിന്തുണയ്ക്കുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് അർഹിച്ച ആനുകൂല്യങ്ങൾ വന്നുചേരും. സുഹൃത്തുക്കൾക്കൊപ്പം ദീർഘദൂര യാത്ര പ്ലാൻ ചെയ്തേക്കാം. പഴയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകേണ്ടതുണ്ട്. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും.


Source link

Related Articles

Back to top button