SPORTS

ഗു​​കേ​​ഷ്, വി​​ദി​​ത് ജയത്തിൽ


ടൊ​​റൊ​​ന്‍റൊ: 2024 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ (പു​​രു​​ഷ) ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷി​​നും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​ക്കും ജ​​യം. ചെ​​സ് ലോ​​ക​​ക​​പ്പ് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ ഇ​​ന്ത്യ​​യു​​ടെ ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യെ​​യാ​​ണ് ഗു​​കേ​​ഷ് കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ ജാ​​പ്പ​​നീ​​സ് വം​​ശ​​ജ​​നാ​​യ ഹി​​കാ​​രു ന​​ക​​മു​​റ​​യെ​​യാ​​ണ് വി​​ദി​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ തോ​​ൽ​​പ്പി​​ച്ച​​ത്. ഗു​​കേ​​ഷും വി​​ദി​​തും ത​​മ്മി​​ലാ​​യി​​രു​​ന്നു ആ​​ദ്യ റൗ​​ണ്ട്. ആ ​​മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന, റ​​ഷ്യ​​യു​​ടെ ഇ​​യാ​​ൻ നി​​പോം​​നി​​ഷി എ​​ന്നി​​വ​​രും ര​​ണ്ടാം റൗ​​ണ്ടി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഗു​​കേ​​ഷും വി​​ദി​​തും ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ക​​യാ​​ണ്.

വ​​നി​​താ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സി​​ൽ ചൈ​​നീ​​സ് താ​​രം ടാ​​ൻ സോ​​ങ്‌​യി ​ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ ആ​​ർ. വൈ​​ശാ​​ലി​​യെ​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ സോ​​ങ് യി ​​കീ​​ഴ​​ട​​ക്കി​​യ​​ത്. റ​​ഷ്യ​​യു​​ടെ അ​​ല​​ക്സാ​​ന്ദ്ര ഗോ​​റി​​യ​​ച്ച്കി​​ന​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ ജ​​യം നേ​​ടി. ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ കൊ​​നേ​​രു ഹം​​പി ര​​ണ്ടാം റൗ​​ണ്ടി​​ൽ റ​​ഷ്യ​​യു​​ടെ കാ​​റ്റെ​​റി​​ന ല​​ഗ്‌​നോ​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ആ​​ദ്യ റൗ​​ണ്ടി​​ലും കൊ​​നേ​​രു സ​​മ​​നി​​ല നേ​​ടി​​യി​​രു​​ന്നു.


Source link

Related Articles

Back to top button