ഈശ്വരപ്പയുടെ തന്ത്രം: ബിജെപിക്ക് എതിരെ മോദിയുടെ പേരിൽ !

ഈശ്വരപ്പയുടെ തന്ത്രം: ബിജെപിക്ക് എതിരെ മോദിയുടെ പേരിൽ ! – KS Eshwarappa campaigning by showing pictures of Narendra Modi | Malayalam News, India News | Manorama Online | Manorama News
ഈശ്വരപ്പയുടെ തന്ത്രം: ബിജെപിക്ക് എതിരെ മോദിയുടെ പേരിൽ !
മനോരമ ലേഖകൻ
Published: April 07 , 2024 03:29 AM IST
1 minute Read
കെ.എസ്.ഈശ്വരപ്പ (ഫയൽ ചിത്രം)
ബെംഗളൂരു ∙ മകനു സീറ്റ് നൽകാത്തതിൽ ബിജെപിയോടു പിണങ്ങി സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ പ്രചാരണം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ കാണിച്ചും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും! മോദിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ബിജെപി കോടതിയെ സമീപിച്ചാൽ അതിന് ഒരു മുഴം മുൻപേ ഈശ്വരപ്പ എറിഞ്ഞു. തന്റെ ഭാഗം കേൾക്കാതെ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ കേവിയറ്റ് ഹർജി നൽകി.
എതിരാളികൾക്ക് മോദിയുടെ പേരിൽ വോട്ട് തേടാൻ അവകാശമില്ലെന്ന് പാർട്ടി നേതൃത്വം തിരിച്ചടിച്ചു. ശിവമൊഗ്ഗയിൽ മുൻമുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ ഈശ്വരപ്പ പത്രിക നൽകിയാൽ അച്ചടക്കനടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. 12നാണ് അവിടെ പത്രിക സമർപ്പണം തുടങ്ങുന്നത്.
എതിർക്കുന്നത് യെഡിയൂരപ്പയുടെ കുടുംബവാഴ്ചയെ മാത്രമാണെന്നാണ് ഈശ്വരപ്പയുടെ വാദം. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ശിവമൊഗ്ഗയിൽ കോൺഗ്രസ് സ്ഥാനാർഥി.
ഷിൻഡെയ്ക്ക് ‘വോയ്സ്’ ഇല്ല
മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപി മുന്നണിയിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. ബിജെപി നിർദേശപ്രകാരം സീറ്റ് നിഷേധിക്കപ്പെട്ടതിനെതിരെ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ 3 സിറ്റിങ് എംപിമാർ കടുത്ത പ്രതിഷേധത്തിലാണ്. കൃപാൽ തുമാനെ (രാംടെക്), ഹേമന്ത് പാട്ടീൽ (ഹിൻഗോളി), ഭാവ്‌ന ഗാവ്‌ലി (യവത്മാൾ–വാഷിം) എന്നിവരാണ് ഇടഞ്ഞത്. പരാജയപ്പെടുമെന്നു സർവേയിൽ കണ്ടെത്തിയവരെയാണു മാറ്റിയതെന്നാണ് ബിജെപി വാദം. എന്നാൽ, ഷിൻഡെ വിഭാഗത്തിലെ തീരുമാനങ്ങൾ എന്തിനാണു ബിജെപി എടുക്കുന്നതെന്നാണ് എംപിമാരുടെ മറുചോദ്യം. അതിനിടെ, 2 ഷിൻഡെ പക്ഷ എംപിമാർക്കു കൂടി (ഗജാനൻ കീർത്തിക്കർ – മുംബൈ നോർത്ത് വെസ്റ്റ്, ഹേമന്ത് ഗോഡ്സെ – നാസിക്) സീറ്റ് നിഷേധിക്കപ്പെടുമെന്നും സൂചനയുണ്ട്.
കൂടെനിന്നാൽ ഗുണമില്ലെന്ന് ഒപ്പമുള്ള 39 എംഎൽഎമാർ കരുതുമോ എന്നാണു ഷിൻഡെയുടെ ആശങ്ക. 5 മാസത്തിനകം നിയമസഭാ തിരഞ്ഞെുപ്പു നടക്കാനുള്ളതാണ്.
English Summary:
KS Eshwarappa campaigning by showing pictures of Narendra Modi
6k1fdofem23srfn54vb3ijrvb1 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-politics-parties-congress mo-politics-leaders-narendramodi
Source link