മനില: ചൈന ഏതാണ്ട് മുഴുവനായി അവകാശപ്പെടുന്ന തെക്കൻ ചൈനാക്കടലിൽ ഇന്ന് സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, ഫിലിപ്പീൻസ് രാജ്യങ്ങൾ. നാലു രാജ്യങ്ങളിലെയും നാവിക, വ്യോമ സേനകൾ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര, പ്രാദേശിക സഹകരണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്നതായിരിക്കും അഭ്യാസമെന്ന് നാലു രാജ്യങ്ങളിലെയും പ്രതിരോധ വകുപ്പുകൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുങ്ങിക്കപ്പലുകളെ നേരിടാനുള്ള യുദ്ധമുറ അഭ്യാസത്തിൽ പരിശീലിക്കുമെന്ന് മനിലയിലെ ജാപ്പനീസ് എംബസി അറിയിച്ചു.
Source link