സിപിഐ പ്രകടനപത്രിക: രാഷ്ട്രപതിഭരണം തടയും, ഗവർണർ പദവി വേണ്ട
സിപിഐ പ്രകടനപത്രിക: രാഷ്ട്രപതിഭരണം തടയും, ഗവർണർ പദവി വേണ്ട – CPI manifesto: Stop President’s rule, no governorship | Malayalam News, India News | Manorama Online | Manorama News
സിപിഐ പ്രകടനപത്രിക: രാഷ്ട്രപതിഭരണം തടയും, ഗവർണർ പദവി വേണ്ട
മനോരമ ലേഖകൻ
Published: April 07 , 2024 03:32 AM IST
1 minute Read
ഡൽഹിയിൽ സിപിഐ പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിനു ശേഷം ഡി.രാജ. ചിത്രം : മനോരമ
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പും ഗവർണർ പദവിയും ഒഴിവാക്കുമെന്ന പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക അവതരിപ്പിച്ചു.
സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട സാമ്പത്തിക സഹായങ്ങൾക്കു സമയപരിധി നിശ്ചയിക്കും, പിന്നാക്കക്ഷേമം ഉറപ്പാക്കാൻ ജാതി സെൻസസ്, സ്വകാര്യമേഖലയിൽ സംവരണം, 50% സംവരണ പരിധി ഒഴിവാക്കാൻ രാഷ്ട്രീയ– നിയമ പോരാട്ടം, മണ്ഡല പുനർനിർണയ, ജനസംഖ്യാ കണക്കെടുപ്പു വ്യവസ്ഥകൾ ഒഴിവാക്കി ഉടനടി വനിതാ സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളോടെ ജനറൽ സെക്രട്ടറി ഡി.രാജയാണ് പ്രകടനപത്രിക അവതരിപ്പിച്ചത്.
പ്രധാന വാഗ്ദാനങ്ങൾ
▶ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. ▶ മിനിമം തൊഴിലുറപ്പു വേതനം 700 രൂപയാക്കും; തൊഴിൽദിനങ്ങൾ 200 ദിവസമാക്കും. അഗ്നിപഥ് പദ്ധതി റദ്ദാക്കും.▶ ദേശീയ സെൻസസ് പുനരാരംഭിക്കും. ▶പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കും.▶ പുതുച്ചേരിക്കും ഡൽഹിക്കും പൂർണ സംസ്ഥാന പദവി, ആന്ധ്രയ്ക്ക് പ്രത്യേക പദവി, കശ്മീരിനു വീണ്ടും പ്രത്യേകപദവി. ▶ പക്ഷപാതിത്വം ഒഴിവാക്കാൻ സിബിഐയും ഇ.ഡിയെയും പാർലമെന്റിന്റെ പരിധിയിൽ കൊണ്ടുവരും.▶ പ്രവേശനപരീക്ഷ അടക്കമുള്ള നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുംവിധം സംസ്ഥാന സർക്കാരുകളെ ശാക്തീകരിക്കും. മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയം റദ്ദാക്കും. ▶ തിരഞ്ഞെടുപ്പു നടപടികളും രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് രീതിയും പരിഷ്കരിക്കും.▶ കേരള മാതൃകയിൽ പയറുവർഗങ്ങളും എണ്ണയും എല്ലായിടത്തെയും പൊതുവിതരണ ശൃംഖലയിൽ ഉൾപ്പെടുത്തും.
‘വയനാട് സംസ്ഥാന വിഷയം’
ഇന്ത്യാസഖ്യത്തിന്റെ ഭാഗമായിരിക്കെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സിപിഐ സ്ഥാനാർഥിയായി ആനി രാജ മത്സരിക്കുന്നത് സംസ്ഥാനതല വിഷയമെന്ന് ഡി. രാജ. കരുവന്നൂർ വിഷയം തൃശൂരിൽ സിപിഐയെ ബാധിക്കില്ല. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണെന്നും പറഞ്ഞു.
English Summary:
CPI manifesto: Stop President’s rule, no governorship
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi mo-judiciary-lawndorder-cbi mo-judiciary-lawndorder-enforcementdirectorate mo-legislature-centralgovernment 4en0htai4tapkp6u8nr2sigcdq
Source link