രാ​ജ​സ്ഥാ​ന് ആ​റ് വി​ക്ക​റ്റ് ജ​യം


ജയ്പുർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​രാ​ട് കോ​ഹ്‌ലി​യു​ടെ (113 നോ​ട്ടൗ​ട്ട് ) സെ​ഞ്ചു​റി​ക്ക് ജോ​സ് ബ​ട്‌ല​റി​ന്‍റെ (100 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി​യി​ലൂ​ടെ രാ​ജ​കീ​യ​മാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​റു​പ​ടി. ര​ണ്ട് സെ​ഞ്ചു​റി പി​റ​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ബം​ഗ​ളൂ​രു 183/3 (20). രാ​ജ​സ്ഥാ​ൻ 189/4 (19.1). ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം സീ​സ​ണി​ൽ സ​ഞ്ജു സാം​സ​ൻ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍റെ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. എ​ത്ര സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യാ​ലും ഡി​ഫെ​ൻ​ഡ് ചെ​യ്യാ​ൻ കെ​ൽ​പ്പു​ള്ള ബൗ​ളിം​ഗ് ഇ​ല്ലെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ബം​ഗ​ളൂരു​വി​ന്‍റെ തോ​ൽ​വി. 58 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​മ്പ​ത് ഫോ​റും അ​ട​ക്ക​മാ​ണ് 100 റ​ൺ​സു​മാ​യി ബ​ട്‌ല​ർ പു​റ​ത്താ​കാ​തെ നി​ന്ന​ത്. രാ​ജ​സ്ഥാ​നു വേ​ണ്ടി സ​ഞ്ജു സാം​സ​ൺ 42 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 62 റ​ൺ​സ് നേ​ടി. സ​ഞ്ജു – ബ​ട്‌ല​ർ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 148 റ​ൺ​സ് നേ​ടി​യ​ത് വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യാ​യി. ആ​ദ്യ സെ​ഞ്ചു​റി, 7500 17-ാം സീ​സ​ണ്‍ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് വി​രാ​ട് കോ​ഹ്‌ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. നേ​രി​ട്ട 67-ാം പ​ന്തി​ലാ​യി​രു​ന്നു കോ​ഹ്‌ലി​യു​ടെ സെ​ഞ്ചു​റി. 72 പ​ന്തി​ൽ നാ​ല് സി​ക്സും 12 ഫോ​റും അ​ട​ക്കം കോ​ഹ്‌ലി 113 ​റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗം കു​റ​ഞ്ഞ സെ​ഞ്ചു​റി​ക്ക് ഒ​പ്പ​മാ​ണ് കോ​ഹ്‌ലി ​ഇ​ന്ന​ലെ നേ​ടി​യ ശ​ത​കം. ഐ​പി​എ​ല്ലി​ൽ കോ​ഹ്‌ലി​യു​ടെ എ​ട്ടാം സെ​ഞ്ചു​റി​യാ​ണ്. ഐ​പി​എ​ല്ലി​ൽ 7,500 റ​ണ്‍​സും കോ​ഹ്‌ലി ​പി​ന്നി​ട്ടു. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ കോ​ഹ്‌ലി​യും ഫാ​ഫ് ഡു​പ്ല​സി​യും ചേ​ർ​ന്ന് രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​രെ ക​ണ​ക്കി​നു ശി​ക്ഷി​ച്ചു. ആ​ദ്യ വി​ക്ക​റ്റി​ൽ 84 പ​ന്തി​ൽ 125 റ​ണ്‍​സ് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ർ​സി​ബി സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി​ച്ചു. 14-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ഡു​പ്ലെ​സി​യെ ചാ​ഹ​ൽ പു​റ​ത്താ​ക്കി. 33 പ​ന്തി​ൽ ര​ണ്ട് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 44 റ​ണ്‍​സാ​യി​രു​ന്നു ഡു​പ്ല​സി​യു​ടെ സ​ന്പാ​ദ്യം. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ കോ​ഹ്‌ലി-​ഡു​പ്ലെ​സി ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ അ​ഞ്ചാ​മ​ത് 100+ സ്കോ​റിം​ഗാ​യി​രു​ന്നു ഇ​ന്ന​ലെ പി​റ​ന്ന​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഇ​രു​വ​രും ആ​റ് 100+ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ഹ്‌ലി + ​ഡു​പ്ലെ​സി കോ​ഹ്‌ലി​യും ഡു​പ്ലെ​സി​യും ചേ​ർ​ന്ന് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 1432 റ​ണ്‍​സ് നേ​ടി. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സു​ള്ള സ​ഖ്യം എ​ന്ന റി​ക്കാ​ർ​ഡും ഇ​വ​ർ സ്വ​ന്ത​മാ​ക്കി. ഡേ​വി​ഡ് വാ​ർ​ണ​ർ-​ജോ​ണി ബെ​യ​സ്റ്റൊ കൂ​ട്ടു​കെ​ട്ട് നേ​ടി​യ 1401 റ​ണ്‍​സ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. കോ​ഹ്‌ലി-​ഡു​പ്ലെ​സി കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​തോ​ടെ ആ​ർ​സി​ബി​യു​ടെ വി​ക്ക​റ്റ് തു​ട​രെ വീ​ണു. ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ (1), സൗ​ര​വ് ചൗ​ഹാ​ൻ (9) എ​ന്നി​വ​ർ വേ​ഗ​ത്തി​ൽ മ​ട​ങ്ങി. ആ​റ് പ​ന്തി​ൽ അ​ഞ്ച് റ​ണ്‍​സു​മാ​യി കാ​മ​റൂ​ണ്‍ ഗ്രീ​ൻ കോ​ഹ്‌ലി​ക്കൊ​പ്പം പു​റ​ത്താ​കാ​തെ നി​ന്നു. സ​ഞ്ജു @ 4000 റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു മു​ന്നോ​ട്ടു​വ​ച്ച 184 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ രാ​ജ​സ്ഥാ​ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം പ​ന്തി​ൽ യ​ശ​സ്വി ജ​യ്സ്വാ​ൽ (0) പു​റ​ത്ത്. റീ​സ് ടോ​‌പ്‌ലി​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ ഐ​പി​എ​ല്ലി​ൽ 4000 റ​ണ്‍​സ് പി​ന്നി​ട്ടു. സ​ഞ്ജു-​ജോ​സ് ബ​ട്‌ല​ർ കൂ​ട്ടു​കെ​ട്ട് 63 പന്തിൽ 100 കടന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇവർ നേ‌‌ടിയത്. IPL പോയിന്‍റ് ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ് രാ​​ജ​​സ്ഥാ​​ൻ 4 4 0 8 കോ​​ൽ​​ക്ക​​ത്ത 3 3 0 6 ചെ​​ന്നൈ 4 2 2 4 ല​​ക്നോ 3 2 1 4 ഹൈ​​ദ​​രാ​​ബാ​​ദ് 4 2 2 4 പ​​ഞ്ചാ​​ബ് 4 2 2 4 ഗു​​ജ​​റാ​​ത്ത് 4 2 2 4 ബം​​ഗ​​ളൂ​​രു 5 1 4 2 ഡ​​ൽ​​ഹി 4 1 3 2 മും​​ബൈ 3 0 3 0


Source link

Exit mobile version