കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; 7 പേർ അറസ്റ്റിൽ, 3 നവജാത ശിശുക്കളെ രക്ഷിച്ചു – വിഡിയോ

കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ് | CBI conduct raids in Newdelhi and rescues two newborn babies | National News | Malayalam News | Manorama News
കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; 7 പേർ അറസ്റ്റിൽ, 3 നവജാത ശിശുക്കളെ രക്ഷിച്ചു – വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: April 06 , 2024 08:29 PM IST
1 minute Read
പ്രതീകാത്മക ചിത്രം, ഡൽഹിയിൽ നടന്ന റെയ്ഡിൽ നവജാത ശിശുക്കളെ രക്ഷിക്കുന്നു (Photo credit: ANI)
ന്യൂഡൽഹി∙ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ ഡൽഹിയിൽ 7 പേര്‍ അറസ്റ്റില്‍. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്ന് സിബിഐ അറിയിച്ചു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
#WATCH | CBI conducted raids at several locations in Delhi yesterday, in connection with child trafficking. During the raid, the CBI team rescued two newborn babies from a house in Keshavpuram.CBI is interrogating the woman who sold the children and the person who bought them… pic.twitter.com/ugGTukT8QC— ANI (@ANI) April 6, 2024
സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സമൂഹ മാധ്യമങ്ങള്‍ വഴി ആവശ്യക്കാരെന്നു പറഞ്ഞാണ് സിബിഐ സംഘം റാക്കറ്റുകളെ സമീപിച്ചത്. ഒരു നവജാത ശിശുവിനായി 4 മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഇവർ വാങ്ങുന്നത്. നവജാത ശിശുക്കളെ വാങ്ങി മറിച്ചുവിൽക്കുകയാണ് ഇവർ ചെയ്തുവരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസം മാത്രം പത്ത് കുട്ടികളെയാണ് ഇവർ വിറ്റത്.
English Summary:
CBI conduct raids in Newdelhi and rescues two newborn babies
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 456hel6t0icci8be07oithel9d 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-women-newborn mo-judiciary-lawndorder-cbi