WORLD

വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയിൽ 53-കാരന് പിഴയിട്ട് കോടതി


സിഡ്‌നി: വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ച 53-കാരന് പിഴശിക്ഷ വിധിച്ച് കോടതി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സിഡ്‌നിയിലെ കോടതിയാണ് ഇയാള്‍ക്ക് 600 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 32,000 ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍നിന്ന് സിഡ്‌നിയിലേക്ക് എത്തിയ എയര്‍ ന്യൂസിലാന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. ലാന്‍ഡ് ചെയ്തശേഷം ഏത് ടെര്‍മിനല്‍ ഗെയിറ്റിലേക്കാണ് പോകേണ്ടതെന്ന അറിയിപ്പ് ലഭിക്കാനായി കാത്തുനിൽക്കുകയായിരുന്നു വിമാനം. ഈ സമയത്താണ് 53-കാരനായ യാത്രക്കാരന്‍ കപ്പില്‍ മൂത്രമൊഴിച്ചത്. ഇയാള്‍ ഇരുന്ന അതേ നിരയിലുണ്ടായിരുന്ന ഹോളി എന്ന യാത്രക്കാരിയാണ് ഇക്കാര്യം വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.


Source link

Related Articles

Back to top button