INDIA

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി -Court extended Manish Sisodia’s Judicial Custody – Manorama Online | Malayalam News | Manorama News

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി

ഓൺലൈൻ ഡെസ്‍ക്

Published: April 06 , 2024 02:35 PM IST

Updated: April 06, 2024 03:08 PM IST

1 minute Read

മനീഷ് സിസോദിയ (Photo: Twitter)

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‍മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തീഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പിന്നാലെയാണ് കാലാവധി നീട്ടിയത്. സിസോദിയയുടെ ജാമ്യത്തിൽ ഇനി വാദം ബുധനാഴ്ച.
കേസിൽ  സുപ്രീംകോടതി ജാമ്യം അനുവദിച്ച സഞ്ജയ് സിങ്ങും കോടതിയിൽ എത്തിയിരുന്നു. ഡൽഹി സർക്കാരിന്റെ പഴയ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് പിന്നാലെ ഫെബ്രുവരി 28 ന് മന്ത്രിസ്ഥാനത്തുനിന്നും സിസോദിയ രാജിവച്ചിരുന്നു. 

English Summary:
Court extended Manish Sisodia’s Judicial Custody

53h352jmgt3i7r18p6htcl6odl mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-news-common-delhiliquorpolicyscam 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-manish-sisodia


Source link

Related Articles

Back to top button