മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർ ദീർഘനാളായി നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ഒരു വ്യക്തിയുടെ സഹായത്തോടെ ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതയുണ്ട്. ജോലിക്കാരായ സ്ത്രീകൾക്ക് വീട്ടിലും ജോലിസ്ഥലത്തും ബഹുമാനം വർധിക്കും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ വാർത്ത ലഭിക്കാനിടയുണ്ട്. എന്നിരുന്നാലും എതിർ കക്ഷികൾ ഒത്തുതീർപ്പിന് ശ്രമിച്ചേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ ഈ ആഴ്ച തന്നെ നടപ്പിലാക്കിയേക്കും. തൊഴിൽ തേടുന്നവർക്ക് വാരാന്ത്യത്തോടെ നല്ല അവസരം ലഭിക്കാനിടയുണ്ട്. സ്‌നേഹബന്ധങ്ങൾ ദൃഢമാകും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് പോയ വാരത്തെക്കാൾ ഗുണകരമായ ആഴ്ചയായിരിക്കും ഇത്. ധനനേട്ടം ഉണ്ടാകും. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കാനിടയുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വസ്തു ഇന്ന് വീട്ടിലെത്തും. വിനോദ പരിപാടികളിലേർപ്പെട്ട് സമയം ചെലവിടും. തൊഴിൽ സംബന്ധമായി യാത്ര ഉണ്ടാകും. യാത്ര ഗുണകരമാകുകയും ചെയ്യും. വസ്തു സംബന്ധമായ പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. മത – സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരം ലഭിച്ചേക്കും. കുടുംബത്തിന് ഗുണം ചെയ്യുന്ന ചില തീരുമാനങ്ങളെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഭാഗ്യം നിറഞ്ഞ ആഴ്ചയായിരിക്കും ഇത്. ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിക്കാരായവർക്ക് ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് മാറ്റമോ, പ്രമോഷനോ കിട്ടാനിടയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള പ്രയത്നം ഫലം കാണും. നിങ്ങളുടെ ചില മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും. പ്രണയിതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിലോ പ്രണയ ജീവിതത്തിലോ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. പിതാവിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. നിങ്ങളുടെ പ്രണയം അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ഭക്ഷണശീലങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സമ്മിശ്ര ഫലങ്ങളുള്ള ആഴ്ചയായിരിക്കും. കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ഏതൊരു ജോലിയിലും നേട്ടം കൈവരിക്കാൻ സാധിക്കൂ. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. ആഴ്ചയുടെ മധ്യത്തോടെ ചെലവുകൾ കൂടാനിടയുണ്ട്. വസ്തു സംബന്ധമായ തർക്കങ്ങളും രൂക്ഷമായേക്കാം. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് ഈ വാരം അല്പം ബുദ്ധിമുട്ടേറിയതായിരിക്കും. ബിസിനസ് ചെയ്യുന്നവർക്കും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടാനിടയുണ്ട്. എന്നാൽ ആഴ്ചയുടെ രണ്ടാം പകുതിയോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങും. ആരെങ്കിലും പറയുന്ന പദ്ധതികളിൽ ആലോചന കൂടാതെ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. പ്രണയ ജീവിതം നയിക്കുന്നവർ ജാഗ്രത പാലിക്കണം, അപകീർത്തിക്ക് സാധ്യതയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്, നിങ്ങളുടെ ഇണയുടെ വികാരങ്ങൾ അവഗണിക്കുന്നത് ഒഴിവാക്കുക.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇത് വളരെ സന്തോഷകരമായ ആഴ്ചയായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ തന്നെ നിങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നല്ല വാർത്തകൾ ലഭിക്കും. പ്രിയപ്പെട്ട ഒരാളുടെ വരവ് മൂലം വീട്ടിൽ സന്തോഷത്തിൻ്റെ അന്തരീക്ഷം നിലനിൽക്കും. ജോലിക്കാരായ ആളുകൾക്ക് വീടും ജോലിസ്ഥലവും തമ്മിലുള്ള ഏകോപനം നിലനിർത്തുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. ബന്ധുക്കളുമായുള്ള തെറ്റിധാരണ നീങ്ങും. കുടുംബത്തിലെ പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കും. പൂർവിക സ്വത്ത് അനുഭവത്തിൽ വരാനുള്ള തടസ്സങ്ങൾ നീങ്ങും. ഈ ആഴ്ച പെട്ടന്നൊരു യാത്ര വേണ്ടി വന്നേക്കും. യാത്രയ്ക്കിടെ പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും. വീടിന്റെ അറ്റകുറ്റ പണികൾക്കോ ആഡംബര ആവശ്യങ്ങൾക്കോ പണം ചെലവഴിക്കാനിടയുണ്ട്. പ്രണയ ജീവിതവും ദാമ്പത്യവും കുടുംബ ജീവിതവും സന്തോഷകരമായി മുമ്പോട്ട് നീങ്ങും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ജാഗ്രതക്കുറവ് മൂലം പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. വീട്ടിലായിരിക്കുമ്പോഴും പുറത്തോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോഴും എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യണം. ആഴ്ചയുടെ തുടക്കത്തിൽ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്താനിടയുണ്ട്. സന്താനങ്ങളുടെ ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളെ വിഷമിപ്പിക്കും. ജോലിക്കാരായവർക്ക് ജോലിഭാരം വർധിക്കും. ബിസിനസ് ചെയ്യുന്നവർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. കൃത്യമായ ആലോചനയ്ക്ക് ശേഷം മാത്രം ബിസിനസ് വിപുലീകരണത്തിനുള്ള പദ്ധതികൾ തയ്യാറാക്കുക. ആഴ്ചയുടെ രണ്ടാം പകുതിയിൽ ചില നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചേക്കും. വരുമാനം വര്ധിക്കുന്നതിനനുസരിച്ച് ചെലവുകളും വർധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നവരും വളരെയധികം ജാഗ്രത പാലിക്കണം. പ്രണയ ജീവിതം മനോഹരമായിരിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് പല പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാൻ സാധിക്കും. പ്രമോഷന് കാത്തിരിക്കുന്നവർക്ക് ശുഭവാർത്ത ലഭിക്കാനിടയുണ്ട്. ചില പ്രശ്നങ്ങൾ സഹോദരങ്ങളുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. ചില സുഹൃത്തുക്കളെ അവിചാരിതമായി കണ്ടുമുട്ടാനിടയുണ്ട്. ബന്ധങ്ങൾ ഈ വാരം കൂടുതൽ ദൃഢപ്പെടും. എന്നാൽ ആരോഗ്യപരമായി ഈ ആഴ്ച അത്ര ഗുണകരമല്ല. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നത് ഒഴിവാക്കുക. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ആഴ്ചയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായി സമയം ചെലവിടാൻ സാധിക്കും. പ്രണയ ജീവിതത്തിലെ തെറ്റിധാരണകൾ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)നിങ്ങളുടെ ചില വലിയ ആശങ്കകൾ അവസാനിക്കും. ബിസിനസിൽ നേരിട്ടിരുന്ന തടസ്സങ്ങൾ ആഴ്ചയുടെ തുടക്കത്തിൽ തന്നെ നീങ്ങും. ദീർഘകാലമായി മുടങ്ങി കിടന്നിരുന്ന ചില ജോലികൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കാൻ സാധിക്കും. വസ്തു സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിയമപരമായി നീങ്ങുന്നതിന് മുമ്പ് സമാധാന ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുക. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ സാമ്പത്തിക നേട്ടത്തിനോ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ചില വലിയ പ്രോജക്ടുകളുടെ ഭാഗമാകാൻ അവസരം ലഭിക്കും. അധിക വരുമാന സ്രോതസ്സുകളിലൂടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് ഈ ആഴ്ച ഒരു വലിയ കരാർ ലഭിക്കാനിടയുണ്ട്. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ ഫലം കാണും. കുടുംബാംഗങ്ങളുടെ ചില നേട്ടങ്ങൾ വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം കൊണ്ടുവരും. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കും. സാമൂഹിക സേവനങ്ങൾ നടത്തുന്നവരുടെ ബഹുമാനം വർധിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)അല്പം തിരക്കേറിയ ആഴ്ചയായിരിക്കും ഇത്. അതിനാൽ നിങ്ങളുടെ സമയവും ഊർജ്ജവും അതിനനുസരിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. ജോലിക്കാരായവർക്ക് ഉയർന്ന പദവിയോ വലിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. ജോലി ചെയ്യാനോ ബിസിനസ് ചെയ്യാനോ വിദേശത്ത് പോകാൻ ശ്രമിച്ചിരുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. ഒരു സുഹൃത്തിന്റെ സഹായത്തോടെ പുതിയ ഒരു പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. ജോലി സംബന്ധമായി ദീർഘദൂര യാത്രകളുണ്ടാകും. യാത്രയ്ക്കിടെ പരിചയപ്പെടുന്ന ഒരു വ്യക്തിയുടെ സഹായം ഭാവിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടും. വാഹനയോഗം ഉണ്ടാകും. കോടതിയുടെ പരിധിയിലുള്ള കേസുകളിൽ തീരുമാനം നിങ്ങൾക്കനുകൂലമാകാനിടയുണ്ട്. ബന്ധങ്ങൾ ദൃഢമാകും. പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവിടാൻ അവസരം ലഭിക്കുന്നതാണ്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുന്ന വാരമാണ്. പ്രിയപ്പെട്ടവരുടെ സന്തോഷപൂർവം സമയം ചെലവിടാൻ സാധിക്കും. പ്രിയപ്പെട്ട ഒരാളുടെ വരവ് മൂലം വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ ആഴ്ച പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കും. യുവാക്കൾ കൂടുതൽ സമയവും വിനോദ കാര്യങ്ങളിലേർപ്പെടും. അടുത്ത സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയേക്കാം. ആരോടെങ്കിലും പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ആഴ്ച അതിന് സാധിച്ചേക്കും. നാളുകളായി ഒരു ജോലി തേടിയിരുന്നവർക്ക് ഈ വാരം തന്നെ ഒരു നല്ല വാർത്ത പ്രതീക്ഷിക്കാം. തൊഴിലന്വേഷകർക്ക് ലഭിക്കുന്ന മികച്ച അവസരങ്ങൾ നഷ്ട്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടുതലായി അനുഭവപ്പെടും. ജോലിക്കാരായ സ്ത്രീകൾക്ക് വീട്ടിലെ കാര്യവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. നല്ല തിരക്കേറിയ ആഴ്ചയായിരിക്കും. ജോലിക്കാരായവർക്ക് അധിക ജോലിഭാരം നിമിത്തം സമ്മർദ്ദം കൂടുതലായിരിക്കും. ഒരു കുടുംബാംഗത്തിന്റെ മോശം ആരോഗ്യവും ഈ സമയം നിങ്ങളെ ആശങ്കപ്പെടുത്തും. സ്വന്തം ആരോഗ്യത്തിലും ബന്ധങ്ങൾ സൂക്ഷിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് ആശുപത്രി സന്ദർശനം വേണ്ടി വന്നേക്കും. തടസ്സങ്ങളെല്ലാം മറികടന്ന് ധനനേട്ടം കൈവരിക്കാനാകും. ദാമ്പത്യ ജീവിതം നയിക്കുന്നവർക്കിടയിൽ ചില വിഷയങ്ങളിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ആഴ്ചയുടെ തുടക്കത്തിൽ തന്നെ ജോലി സംബന്ധമായി അലച്ചിൽ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാത്തതിൽ വിഷമമുണ്ടാകും. ജോലിക്കാരായവർക്ക് അമിത ജോലി സമ്മർദ്ദം അനുഭവപ്പെടും. ബിസിനസ് ഇടപാടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാൻ കാലതാമസമുണ്ടാകും. ആഴ്ചയുടെ രണ്ടാം പകുതിയിലെ തൊഴിൽ സംബന്ധമായ യാത്രകൾ വിജയകരമാകും. ഭൂമി വാങ്ങാനോ വിൽക്കാനോ ഉള്ള ശ്രമം വിജയകരമാകും. സുഹൃത്തുക്കളുമായി സമയം ചെലവിടാൻ സാധിക്കും. സമ്പത്ത് വർധിക്കും. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും.
Source link