BUSINESS

ക്രൂഡ് വില മുന്നോട്ടുതന്നെ; പിടിച്ചുനിന്ന് രൂപ

ക്രൂഡ് വില മുന്നോട്ടുതന്നെ; പിടിച്ചുനിന്ന് രൂപ- Crude oil price hike | Manorama News | Manorama Online

ക്രൂഡ് വില മുന്നോട്ടുതന്നെ; പിടിച്ചുനിന്ന് രൂപ

മനോരമ ലേഖകൻ

Published: April 06 , 2024 10:36 AM IST

1 minute Read

കൊച്ചി∙ ക്രൂഡ് ഓയിൽ വില മുന്നേറുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ്  വില കയറുന്നതിനുള്ള കാരണം. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ തീരുമാനവും വിലയെ സ്വാധീനിച്ചിട്ടുണ്ട്. 
യുഎസ് ഡോളർ ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നെങ്കിലും ഇന്നലെ 8 പൈസ കൂടി 83.31 എന്ന നിലയിലെത്തി.

കരുത്തു നേടി ദിർഹംദുബായ്∙ രൂപയുമായുള്ള വിനിമയത്തിൽ ദിർഹത്തിന്റെ മൂല്യം ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 22.74  ഇന്നലെ രേഖപ്പെടുത്തി. നിരക്ക് 22.75 എത്താൻ സാധ്യതയേറെയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 

English Summary:
Crude oil price hike

2g4ai1o9es346616fkktbvgbbi-list mo-business-crudeoil mo-news-common-price-hike rignj3hnqm9fehspmturak4ie-list q7ef3hb63fn28nslvp9geg5la mo-business


Source link

Related Articles

Back to top button