വാസ്തുവാണ് വില്ലൻ, പൊളിച്ചുപണിത് ചന്ദ്രശേഖര റാവു

വാസ്തുവാണ് വില്ലൻ, പൊളിച്ചുപണിത് ചന്ദ്രശേഖര റാവു – BRS headquarters Telangana Bhavan main gate replaced by K Chandrashekar Rao | India News, Malayalam News | Manorama Online | Manorama News

വാസ്തുവാണ് വില്ലൻ, പൊളിച്ചുപണിത് ചന്ദ്രശേഖര റാവു

മനോരമ ലേഖകൻ

Published: April 06 , 2024 04:25 AM IST

1 minute Read

തെലങ്കാന ഭവനിൽ പ്രധാന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നു

ഹൈദരാബാദ് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വാസ്തുദോഷം മൂലമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവു. അതിനാൽ പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ പ്രധാന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള ദോഷപരിഹാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കടുത്ത ജ്യോതിഷ വിശ്വാസിയാണ് റാവു. 2 തവണ മുഖ്യമന്ത്രി ആയെങ്കിലും വാസ്തു ശരിയല്ലെന്നതിനാൽ സെക്രട്ടേറിയറ്റിൽ അപൂർവമായാണ് പോയിരുന്നത്. ക്യാംപ് ഓഫിസിലിരുന്നാണ് ഭരണം നിർവഹിച്ചത്. അതിനിടെ തെലങ്കാനയിൽ കോൺഗ്രസിലേക്ക് മറ്റു പാർട്ടികളിൽ നിന്നുള്ള ഒഴുക്കു തുടരുന്നു. ഏറ്റവും ഒടുവിൽ മുൻ എംഎൽഎ ശ്രീശൈലം ഗൗഡ് ആണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.

English Summary:
BRS headquarters Telangana Bhavan main gate replaced by K Chandrashekar Rao

76vdm16i832qdqov7qf8584fv8 mo-politics-parties-brs mo-news-national-states-telangana mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-kchandrashekarrao


Source link
Exit mobile version