ചെന്പട വന്പ്

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്നു ഗോളിനു തോൽപ്പിച്ചാണ് ലിവർപൂൾ ആഴ്സണലിനെ മറികടന്ന് ഒന്നാമതെത്തിയത്. മാക് അലിസ്റ്ററുടെ ബുള്ളറ്റ് ഗോളിനു പിന്നാലെ 90-ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഹെഡറും ലിവർപൂളിന് ജയമൊരുക്കി. 30 കളിയിൽ ലിവർപൂളിന് 70 പോയിന്റാണുള്ളത്. ആഴ്സണലിന് 68 പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് 67 പോയിന്റുമാണ്. പാമർ ഹാട്രിക്ക് തോൽവിയെ ഉറ്റുനോക്കിയ ചെൽസി, കോൾ പാമർ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-3ന് തോൽപ്പിച്ചു. ഈ ഗോളുകളിലൂടെ പാമർ ഹാട്രിക് തികച്ചു.
19-ാം മിനിറ്റിൽ താരം പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. കോണർ ഗലാഹറിലൂടെ ചെൽസി നാലാം മിനിറ്റിൽ മുന്നിലെത്തി. 34-ാം മിനിറ്റിൽ അലജാൻഡ്രോ ഗാർനാച്ചോയിലൂടെയും 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെയും യുണൈറ്റഡ് സമനില നേടി. 67-ാം മിനിറ്റിൽ ഗാർനാച്ചോ ഒരു ഗോൾ കൂടി നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 3-2ന് തോൽവിയെ ഉറ്റുനോക്കിയ ചെൽസിയെ ഹാട്രിക് തികച്ച പാമർ ജയത്തിലെത്തിച്ചു. 48 പോയിന്റുമായി യുണൈറ്റഡ് ആറാമതും 43 പോയിന്റുള്ള ചെൽസി പത്താം സ്ഥാനത്തുമാണ്.
Source link