ഏഴാം തവണയും പലിശനിരക്ക് മാറ്റാതെ റിസർവ് ബാങ്ക്
ന്യൂഡൽഹി: 2024-25 സാന്പത്തികവർഷത്തെ ആദ്യ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനുശേഷം ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. തുടർച്ചയായ ഏഴാം തവണയും 6.5 ശതമാനത്തിൽ അടിസ്ഥാന പലിശനിരക്ക് നിലനിർത്താൻ ആർബിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്ക് 6.75 ശതമാനമായും നിലനിർത്തി. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള കാലയളവയിൽ ചൂട് കൂടുന്നതു പണപ്പെരുപ്പം രൂക്ഷമാക്കുമെന്ന പ്രവചനങ്ങളാണു നിരക്കിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളിൽനിന്ന് ആർബിഐ പിന്നോട്ടുപോകാൻ കാരണമെന്നാണു സൂചന. ഫെബ്രുവരിയിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. റിസർവ് ബാങ്കിന്റെ അനുമാനപ്രകാരം ഈ സാന്പത്തികവർഷത്തെ ജിഡിപി വളർച്ച ഏഴു ശതമാനവും പണപ്പെരുപ്പം 4.5 ശതമാനവുമാണ്. ആദ്യ പാദത്തിൽ 7.1 ശതമാനവും രണ്ടാം പാദത്തിൽ 6.9 ശതമാനവും മൂന്ന്, നാല് പാദങ്ങളിൽ ഏഴു ശതമാനവുമാണു പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചാനിരക്ക്. കഴിഞ്ഞ വർഷം 5.4 ശതമാനമായിരുന്നു ആർബിഐയുടെ പ്രതീക്ഷിത പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയെത്തിക്കുക എന്ന ലക്ഷ്യത്തിൽ പണനയസമിതി ഉറച്ചുനിൽക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ഫെബ്രുവരിയിൽ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാണെങ്കിലും ഭക്ഷണവും ഇന്ധനവും ഉൾപ്പെടുന്ന അടിസ്ഥാന പണപ്പെരുപ്പം താഴേക്കിറങ്ങുന്നതായാണു വിപണി നൽകുന്ന സൂചന.
ഫെബ്രുവരിയിൽ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനവും ഫുഡ് ബാസ്കറ്റ് പണപ്പെരുപ്പം 8.66 ശതമാനവുമാണ്. ഉപഭോക്തൃവില പണപ്പെരുപ്പം ഫെബ്രുവരിയിൽ 5.09 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതു പ്രതീക്ഷ നൽകുന്നതാണ്. കാലാവസ്ഥാമാറ്റം പണപ്പെരുപ്പത്തെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന ആശങ്ക പങ്കുവച്ച ആർബിഐ ഗവർണർ, ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിച്ചത് സാന്പത്തിക വളർച്ചയ്ക്കു കരുത്തുപകരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. സിഡിഎമ്മിൽ കാശിടാന്‍ യുപിഐ ന്യൂഡൽഹി: കാഷ് ഡെപ്പോസിറ്റ് മെഷീനിൽ (സിഡിഎം) ഇനി യുപിഐ ഉപയോഗിച്ചും പണം നിക്ഷേപിക്കാം. റിസർവ് ബാങ്കിന്റെ പണവായ്പാ നയം മാധ്യമങ്ങളോടു വിശദീകരിക്കവേ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ എടിഎമ്മുകളിൽ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കൽ സാധ്യമാണ്. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ നീക്കം. 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 56 ശതമാനം വർധന രേഖപ്പെടുത്തി. 2022 വർഷത്തിന്റെ അവസാന പകുതിയിൽ ഇടപാടുകളുടെ എണ്ണം 4210 കോടിയിൽനിന്ന് 6,570 കോടിയായി ഉയർന്നു.

Source link