ന്യൂയോര്‍ക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി


വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപസംസ്ഥാനമായ ന്യൂജേഴ്‌സിയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.


Source link

Exit mobile version