INDIA

ഇരുപത്തിയാറുകാരിയുടെ മൃതദേഹം അലമാരയിൽ; പങ്കാളിക്കായി പൊലീസ് അന്വേഷണം

ഇരുപത്തിയാറുകാരിയുടെ മൃതദേഹം അലമാരയിൽ, പങ്കാളിയെ തിരഞ്ഞ് പൊലീസ് – Latest News | Manorama Online

ഇരുപത്തിയാറുകാരിയുടെ മൃതദേഹം അലമാരയിൽ; പങ്കാളിക്കായി പൊലീസ് അന്വേഷണം

ഓൺലൈൻ ഡെസ്ക്

Published: April 05 , 2024 04:36 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)

ഡൽഹി∙ ലിവ് ഇൻ റിലേഷനിലായിരുന്ന ഇരുപത്തിയാറുകാരിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവിടെയാണ് പങ്കാളിക്കൊപ്പം ഈ യുവതി താമസിച്ചിരുന്നത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മകളെ ബന്ധപ്പെടാൻ കുറച്ചുദിവസങ്ങളായി ശ്രമിക്കുന്നുണ്ടെന്നും സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പൊലീസിൽ‌ പരാതിപ്പെട്ടിരുന്നു. തുടർന്ന് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം.

മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. പൊലീസ് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾ‌പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:
Woman’s body found in almirah in Delhi, Police filed case against missing living in partner

mmsectiontags-local-new-delhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 3c8sgom4e9fj2rnjb57t0vucae mo-news-world-countries-india-indianews mo-crime-murder mo-crime-crime-news


Source link

Related Articles

Back to top button