ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് തുറന്നു

ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് തുറന്നു| Seematti in Kerala| Manorama Online Sampadyam

ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് തുറന്നു

മനോരമ ലേഖകൻ

Published: April 05 , 2024 03:15 PM IST

1 minute Read

വൈറ്റ് ബ്രൈഡൽ വെയര്‍ഷോറൂമായ സെലെസ്റ്റും ഇവിടെയുണ്ട്

Photo Caption: ശീമാട്ടിയുടെ കോട്ടയത്തെ നവീകരിച്ച ഷോറൂം സിഇഒ യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. മകന്‍ വിഷ്ണു റെഡ്ഡിയും മറ്റ് കുടുംബാംഗങ്ങളും സമീപം.

കോട്ടയം∙ പുതുമകളുമായി ശീമാട്ടിയുടെ  നവീകരിച്ച ഷോറൂം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയര്‍, കിഡ്‌സ് വെയര്‍, സെലിബ്രേറ്ററി അറ്റയർ തുടങ്ങിയ വസ്ത്ര ശേഖരമാണ് ശീമാട്ടി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈറ്റ് ബ്രൈഡൽ വെയര്‍ഷോറൂമായ സെലെസ്റ്റും ഇവിടെയുണ്ട്. 
വർഷങ്ങളായി കോട്ടയത്ത് പ്രവർത്തിച്ചു വരുന്ന ശീമാട്ടി നവീകരണത്തിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് മുന്നിൽ  പുതുമകൾ കൊണ്ടുവരികയാണ്. പുതുപുത്തൻ ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ശീമാട്ടിയിലുള്ളത്. 28,000 ചതുരശ്ര അടിയിലാണ് നവീകരിച്ച ഷോറൂം.

കൊച്ചി ,കോഴിക്കോട്, എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽ ബീന കണ്ണന്റെ മകനായ വിഷ്ണു റെഡ്ഡിയും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.

English Summary:
Seematti’s New Showroom Inaugurate in Kottayam

mo-fashion-fashiondesigner 2g4ai1o9es346616fkktbvgbbi-list mo-business-beena-kannan mo-news-kerala-districts-kottayam rignj3hnqm9fehspmturak4ie-list 7smojdqtsqo24moqik5528u13l mo-business


Source link
Exit mobile version