റെക്കോർഡ് നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണം

റെക്കോർഡ് നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണം| Gold Price today in Kerala| Manorama Online Sampadyam

റെക്കോർഡ് നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണം

മനോരമ ലേഖിക

Published: April 05 , 2024 11:28 AM IST

1 minute Read

ഗ്രാമിന് 45 രൂപ താഴ്ന്ന് 6415 രൂപയായി

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണം. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇതോടെ യഥാക്രമം 6,415 രൂപയിലും പവന് 51,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 6,460 രൂപയിലും പവന് 51,680 രൂപയിലുമെന്ന ഏറ്റവും പുതിയ റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിത്തുടങ്ങിയതിനെ തുടർന്ന് പതിയെ ക്രമപ്പെടുകയാണ്. ഇന്നും നാളെയുമായി വരുന്ന അമേരിക്കൻ തൊഴിൽ വിവരക്കണക്കുകളും, തുടർന്ന് ഡോളർ നിരക്കിലുണ്ടായേക്കാവുന്ന മാറ്റങ്ങളും സ്വർണത്തിനും പ്രധാനമാണ്.

English Summary:
Gold Price Easing in Kerala

2g4ai1o9es346616fkktbvgbbi-list 1jtgr6ef1d3ds1srhp21ur6ojn mo-business-goldpricefluctuation rignj3hnqm9fehspmturak4ie-list mo-business-goldpricetoday mo-business-gold-ornament mo-business-goldtradeinkerala


Source link
Exit mobile version