സൂര്യഗ്രഹണശേഷം രാജയോഗം വരുന്ന നക്ഷത്രങ്ങൾ
അശ്വതിഇതിൽ അശ്വതിയാണ് ആദ്യ നക്ഷത്രം. സൂര്യഗ്രഹണം ഇവർക്ക് രാജയോഗം പ്രദാനം ചെയ്യുന്ന സമയമാണ് വരുന്നത്. പ്രയാസമേറിയ കാര്യങ്ങളുണ്ടായിട്ടുണ്ടാകും, ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ സാധിയ്ക്കാത്തതുമായ അവസ്ഥയുണ്ടായിട്ടുണ്ടാകും. ഇതെല്ലാം മാറി നല്ല കാലം വന്നു ചേരുന്നു. സമൂഹത്തിൽ നിന്നും അംഗീകാരം ലഭിയ്ക്കും. ഊഹക്കച്ചവടം പോലും ഗുണം നൽകും. രാജാവിനെ പോലെ ജീവിയ്ക്കാൻ സാധിയ്ക്കും. സാമ്പത്തികമായും കുടുംബപരമായും ദാമ്പത്യപരമായും ഏറെ ഗുണങ്ങൾ ലഭിയ്ക്കുന്നു.Also read: 2024ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 ന്, ഈ 7 നാളുകാർക്ക് അപകടംഭരണിഭരണിയാണ് അടുത്തത്. ഇവർക്ക് 11ലും 12ലും മൂന്നുഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത് ഗുണകരമാണ്. സൂര്യഗ്രഹണം മുതൽ പല മാറ്റങ്ങളുമുണ്ടാകും. തൊഴിൽപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. പാഴ്ച്ചിലവുകൾ മാറും. നേട്ടങ്ങൾ കൈവരിയ്ക്കും. തൊഴിൽപരമായി നല്ല സമയമാണ്. പഠനവുമായി ബന്ധപ്പെട്ട് അനുകൂല സാഹചര്യങ്ങളുണ്ടാകും. വിദേശയാത്രകൾക്ക് സാധ്യതയുണ്ട്. അനൂകൂല ഫലങ്ങൾ വരുന്ന സമയമാണ് സൂര്യഗ്രഹണശഷം വരുന്നത്.രോഹിണിരോഹിണിയാണ് അടുത്തത്. സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് അനുകൂല സമയം വന്നു ചേരും. ഇതിന് മുൻപുണ്ടായിരുന്ന ദോഷങ്ങൾ നീങ്ങിക്കിട്ടും. പലരും നിങ്ങളുടെ നേട്ടങ്ങൾക്കായി പ്രവർത്തിയ്ക്കും. ശത്രുദോഷം ഒഴിവാക്കാൻ ഭദ്രകാളീക്ഷേത്രത്തിൽ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്. ശത്രുദോഷ സാധ്യതയുണ്ടെന്ന് പറയാം. തിന് പരിഹാരമായി ദേവിയ്ക്ക് രക്തപുഷ്പാഞ്ജലി നടത്താം. ഗുണകരമായ മാറ്റങ്ങൾ വരും. സന്തോഷകരമായ സമയമാണ് വരുന്നത്.തിരുവാതിരതിരുവാതിര നക്ഷത്രത്തിനും സൂര്യഗ്രഹണം മുതൽ മാറ്റമുണ്ടാകും. അനുകൂലഫലങ്ങളുണ്ടാകും. ഇവർക്ക് വിജയമുണ്ടാകും. പല വിജയങ്ങളും നിങ്ങളെ തേടി വരും. ജോലി രംഗത്ത് ശമ്പളവർദ്ധനവിനും പ്രൊമോഷനും സാധ്യതയുണ്ട്. രാജയോഗസമാനഫലങ്ങൾ ലഭിയ്ക്കുന്ന ഈ സമയം നേ്ട്ടങ്ങളും സന്തോഷണങ്ങളും നിങ്ങളെ തേടിയെത്തും. മനോബലം വർദ്ധിയ്ക്കും. ധനലാഭവും നേട്ടവുമുണ്ടാകും. ഇത് നിങ്ങളെ ഉയർന്ന തലത്തിലെത്തിയ്ക്കും. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ വേഗം ചെയ്തു തീർക്കാൻ സാധിയ്ക്കും.ചോതിഅടുത്തത് ചോതി നക്ഷത്രമാണ്. ഇവർക്ക് അനുകൂലഫലങ്ങളും രാജയോഗതുല്യമായ ഫലങ്ങളുമുണ്ടാകും. ആറാം ഭാവത്തിലുള്ള സൂര്യ-രാഹു യോഗമാണ് ഇവരെ സഹായിക്കുന്നത്. നേട്ടങ്ങളുണ്ടാകും. ബിസിനസ് സംബന്ധമായ നേട്ടങ്ങളുണ്ടാകും. ആരെയും പൂർണമായി വിശ്വസിയ്ക്കരുതെന്നതും പ്രധാനം. നല്ല ശ്രദ്ധ പുലർത്തണം. പല കോണുകളിൽ നിന്നും പണം വന്നു ചേരാം. ശുക്രന്റെ കുംഭം രാശിയിലേക്കുള്ള സഞ്ചാരമാണ് രാജയോഗതുല്യമായ ഫലം ഈ നാളിന് നൽകുന്നത്. ഉപേക്ഷിച്ച കാര്യങ്ങൾ വരെ ചെയ്യാൻ സാധിയ്ക്കുകയും നേട്ടമുണ്ടാകുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഉയർച്ച നേടാൻ സാധിയ്ക്കും. അനുകൂലമായ സമയമാണ് ഇത്. ശ്രമിച്ചാൽ ഏറെ നേട്ടങ്ങളുണ്ടാകും. ശിവപ്രീതി വരുത്തുന്നത് നല്ലതാണ്. ധാര വഴിപാടും പിൻവിളക്കും നടത്തുന്നത് നല്ലതാണ്.വിശാഖംവിശാഖം നക്ഷത്രത്തിന് അനുകൂലഫലമാണ്. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ബിസിനസ് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പാഴ്ച്ചിലവുകൾ നിയന്ത്രിയ്ക്കാൻ സാധിയ്ക്കും. തൊഴിൽപരമായും ഉയർച്ചയാണ് കാണുന്നത്. ദുരിതഫലങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിയ്ക്കും. ജീവിതം രക്ഷപ്പെടുന്നതായ സമയം വന്നു ചേരും. ആലസ്യവും മടിയും ഒഴിവാക്കി മുന്നോട്ടു നീങ്ങുന്നത് സകല ഭാഗ്യങ്ങളും വരുത്താൻ സഹായിക്കുന്നു. രാജയോഗസമാനമായ ഫലം വന്നുചേരും. നടക്കില്ലെന്ന് കരുതിയവ നേടാൻ സാധിയ്ക്കും. ശരിയായ സമയത്ത് തന്നെ കാര്യങ്ങൾ വന്നു ചേരും. ശിവപ്രീതി നല്ലതാണ്.
Source link