30 ദിവസത്തിൽ സാമ്പത്തിക പ്രശ്‌നം മാറാൻ ഉപ്പുവിദ്യ
ഉപ്പ്വീട്ടിലെ ഉപ്പ് പാത്രത്തിലാണ് നാം ഈ പരിഹാരമാർഗം ചെയ്യാൻ പോകുന്നത്. ഉപ്പ് കടലിലെ വസ്തുവാണ്. മഹാലക്ഷ്മീദേവി കടലിൽ നിന്നാണ് ഉത്ഭവിച്ചത്. ഇതിനാൽ കടലിലെ ഓരോ വസ്തുവിലും ലക്ഷ്മിയുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാലക്ഷ്മിയാണ് ധനദേവത. ഇതിനാൽ ഉപ്പും മഹാലക്ഷ്മിയുടെ അനുഗ്രഹം കൊണ്ടുവരുന്ന ഒന്നാണെന്ന് കരുതപ്പെടുന്നു.സൂക്ഷിക്കേണ്ടത്ഉപ്പ് ഗ്ലാസ്പാത്രം, തടിപ്പാത്രം, ഉപ്പ് ഭരണി എന്നിങ്ങനെ മൂന്നു വസ്തുക്കളിൽ മാത്രം ഇട്ടു വയ്ക്കുക. ഇവ കവറിലോ പ്ലാസ്റ്റിക്കിലോ ഇടരുത്. ഇത് നാം ആരോഗ്യപരമായി ദോഷം വരുത്തുമെന്നത് മാത്രമല്ല, ലക്ഷ്മീദേവിയുടെ വാസസ്ഥാന കൂടിയാണ്. ഈ പാത്രം വളരെ വൃത്തിയാക്കി വയ്ക്കണം. ലക്ഷ്മീദേവിയുടെ വാസസ്ഥാനമായതിനാൽ തന്നെ ഇത് വൃത്തിഹീനമാകരുത്. ഇതുപോലെ ഉപ്പുപാത്രം കാലിയാകരുതെന്ന് പറയും. ഇത് വറുതിയെ സൂചിപ്പിയ്ക്കുന്നു. ഉപ്പ് പാത്രത്തിൽ നിറച്ച് വയ്ക്കുക. ഇത് ധനവരവിനെ, സമൃദ്ധിയെ സൂചിപ്പിയ്ക്കുന്നു.മഞ്ഞൾഈ കർമം ചെയ്യാൻ വയമ്പ്, മഞ്ഞൾ എന്നിവ വേണം. ഇവ നല്ല കഷ്ണങ്ങൾ നോക്കി എടുക്കണം. പൊടി പറ്റില്ല. ഇത് കടകളിൽ നിന്നും വാങ്ങാൻ ലഭിയ്ക്കും. ഇത് കെട്ടാനായി മഞ്ഞയോ ഇല്ലെങ്കിൽ ചുവപ്പോ വാങ്ങാം. മഞ്ഞയാണ് കൂടുതൽ നല്ലത്. ഇത് വെള്ളി, ഞായർ, ചൊവ്വ എന്നീ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം ചെയ്യുന്നതാണ് നല്ലത്. സന്ധ്യയ്ക്ക് വീട്ടിൽ 5 തിരിയുള്ള നിലവിളക്ക് കൊളുത്തി പൂക്കളാൽ അലങ്കരിച്ച് ലക്ഷ്മീദേവിയുടെ ചിത്രമെങ്കിൽ ഇത് കൂടി വച്ചു വേണം, പൂജ നടത്താൻ. പ്രാർത്ഥിച്ചിട്ട് വേണം, ഈ കർമത്തിലേയ്ക്ക് കടക്കാൻ.നിലവിളക്ക്ആദ്യം മഞ്ഞൾക്കഷ്ണം എടുക്കുക. ഇത് വലതുകയ്യിൽ വച്ച് ആ നിലവിളക്കിനെ 3 തവണ ഉഴിഞ്ഞ് ലക്ഷ്മീദേവിയെ പ്രാർത്ഥിയ്ക്കുക. ലക്ഷ്മീദേവിയെ ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ പ്രസീദ ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മിയേ നമഹ എന്ന മന്ത്രം ചൊല്ലാം. ഇത് ഏറെ ശക്തിയുള്ള മന്ത്രമാണ്. ആ മഞ്ഞൾ വാഴയിലയോ താലത്തിലോ വയ്ക്കാം. വൃത്തിയുള്ളിടത്ത് വയ്ക്കുക. പിന്നീട് വയമ്പെടുത്ത് വീണ്ടും ഇതേ രീതിയിൽ മന്ത്രം ചൊല്ലി നിലവിളക്കിനെ ഒഴിയുക. പിന്നീട് ചരടെടുത്തും ഇതേ രീതിയിൽ മന്ത്രം ചൊല്ലാം. ഈ മഞ്ഞളും വയമ്പും ചരട് കൊണ്ട് വട്ടത്തിൽ അഴിഞ്ഞുപോകാത്തവണ്ണം കെട്ടി ഉപ്പ് പാത്രത്തിലെ ഏറ്റവും അടിഭാഗത്തായി വയ്ക്കുക. ഇതിന് മുകളിൽ ഉപ്പ് നിറയ്ക്കുക.30 ദിവസംഇത് അവിടെ വയ്ക്കുന്നത് ദോഷം വരില്ല. ആയുർവേദപരമായും ഏറെ ഗുണമുള്ള വസ്തുക്കളാണ് വയമ്പും മഞ്ഞളും. ഇത് ഉപ്പിൽ വച്ചാലും ആരോഗ്യപരമായ ദോഷമില്ലെന്നർത്ഥം. ഇത് ഇങ്ങനെ വച്ചാൽ 30 ദിവസത്തിൽ ഫലം കണ്ടു തുടങ്ങും. ഈ വസ്തുക്കൾ പുറത്തേക്ക് കാണാൻ ഇടയാകരുത്, അതായത് ഉപ്പ് നിറച്ചു വയ്ക്കണം. ഇത് പുറത്തേയ്ക്ക് കാണരുത്.
Source link