ഗണ്ണേഴ്സ്, സിറ്റി മിന്നിച്ചു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ആഴ്സണൽ ഹോം ഗ്രൗണ്ടിൽ 2-0ന് ല്യൂട്ടണ് ടൗണിനെ കീഴടക്കി. മാർട്ടിൻ ഒഡെഗാഡ് (24’) ഗണ്ണേഴ്സിനായി ആദ്യ ഗോൾ സ്വന്തമാക്കി. ഒരു ഗോൾ സെൽഫിലൂടെയും ടീമിന്റെ അക്കൗണ്ടിലെത്തി. ജയത്തോടെ 30 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് താത്കാലികമായി എത്തി. 29 മത്സരങ്ങളിൽ 67 പോയിന്റുള്ള ലിവർപൂളിനെയാണ് ആഴ്സണൽ പിന്തള്ളിയത്. റിക്കാർഡ് ഫോഡൻ മാഞ്ചസ്റ്റർ സിറ്റി ഹോം മത്സരത്തിൽ 4-1ന് ആസ്റ്റണ്‍ വില്ലയെ തകർത്തു. ഫിൽ ഫോഡന്റെ (45+1’, 62’, 69’) ഹാട്രിക്ക് സിറ്റിക്ക് ആധികാരിക ജയമൊരുക്കി. റോഡ്രിയുടെ (11’) ഗോളോടെയാണ് സിറ്റി ലീഡ് സ്വന്തമാക്കിയത്.
ഫോഡന്റെ കരിയറിലെ മൂന്നാമത് പ്രീമിയർ ലീഗ് ഹാട്രിക്കാണ്. ഇതോടെ ഈ സീസണിൽ യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിൽ 20+ ഗോളും 10+ അസിസ്റ്റും ഉള്ള അഞ്ചാമനായി ഫോഡൻ. ഈ നേട്ടത്തിലെത്തുന്ന നാലാമത് ഇംഗ്ലീഷ് താരമാണ്. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, ഒല്ലി വാറ്റ്കിൻസ് എന്നിവരാണ് ഈ നേട്ടത്തിൽ ഇതിനോടകമെത്തിയവർ.
Source link