മുന്നണി ധാരണ തെറ്റിച്ച് സിപിഎം: പുതുച്ചേരി മണ്ഡലത്തിൽ രണ്ടുനിലപാട്; മാഹിയിൽ കോൺഗ്രസിനെ എതിർക്കും
മുന്നണി ധാരണ തെറ്റിച്ച് സിപിഎം – CPM puducherry lok sabha constituency analysis | Malayalam News, India News | Manorama Online | Manorama News
മുന്നണി ധാരണ തെറ്റിച്ച് സിപിഎം: പുതുച്ചേരി മണ്ഡലത്തിൽ രണ്ടുനിലപാട്; മാഹിയിൽ കോൺഗ്രസിനെ എതിർക്കും
മനോരമ ലേഖകൻ
Published: April 05 , 2024 03:06 AM IST
1 minute Read
സിപിഎം പതാക, File Photo: Manorama
മാഹി ∙ പുതുച്ചേരി പാർലമെന്റ് മണ്ഡലത്തിൽപെട്ട മാഹിയിൽ മുന്നണിവിരുദ്ധ നിലപാടുമായി സിപിഎം. മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (യുആർപിഐ) സ്ഥാനാർഥി കെ.പ്രഭുദേവനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. തലശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മാഹിയിലെ 2 സിപിഎം ലോക്കൽ കമ്മിറ്റിയുടെയും നിയന്ത്രണം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ്.
പുതുച്ചേരിയിൽ സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ ഇന്ത്യാ മുന്നണിയിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് മാഹിയിൽ വിരുദ്ധ നിലപാട്. മാഹിയിൽ കോൺഗ്രസിനെ തുണച്ചാൽ അതിനോടു ചേർന്നുനിൽക്കുന്ന വടകര മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്നതാണ് സിപിഎമ്മിന്റെ ആശങ്ക.
അതേസമയം, മനഃസാക്ഷി വോട്ടുനയം സ്വീകരിക്കുന്നതാണ് ഉചിതമെന്നു മാഹിയിലെ പാർട്ടി പ്രവർത്തകരിൽ ഒരുവിഭാഗം പറയുന്നു. ഒരു മണ്ഡലത്തിൽ സിപിഎം രണ്ടു നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും അവർ പറയുന്നു.
സിപിഐ മാഹിയിൽ നയം വ്യക്തമാക്കിയിട്ടില്ല. ഇന്നലെ മാഹിയിൽ പര്യടനം നടത്തിയ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ വി.വൈത്തിലിംഗത്തിന്റെ പ്രചാരണത്തിൽ സിപിഐയും പങ്കെടുത്തില്ല.
English Summary:
CPM puducherry lok sabha constituency analysis
mo-politics-parties-cpim mo-news-common-malayalamnews 49bc0n738s8ueu4hcvnatrfeq 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi mo-politics-parties-congress
Source link