ലെവർകൂസെൻ ഫൈനലിൽ

മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോളിൽ ബയേർ ലെവർകൂസെൻ ഫൈനലിൽ. സെമിയിൽ 4-0ന് ഫോർച്യൂണ ഡസൽഡോർഫിനെ കീഴടക്കിയാണ് ലെവർകൂസെൻ കിരീട പോരാട്ടത്തിനു ടിക്കറ്റെടുത്തത്. ഇതോടെ 2023-24 സീസണിൽ വിവിധ പോരാട്ടങ്ങളിലായി ലെവർകൂസെൻ തോൽവി അറിയാതെ 40 മത്സരങ്ങൾ പൂർത്തിയാക്കി. ലെവർകൂസെനു വേണ്ടി ഫ്ളോറിയൻ വിർട്ട്സ് (35’, 60’ പെനാൽറ്റി) ഇരട്ടഗോൾ സ്വന്തമാക്കി. ഫൈനലിൽ കൈസർലൗട്ടേണ്‍ ആണ് ലെവർകൂസെന്റെ എതിരാളി. ജർമൻ ബുണ്ടസ് ലിഗയിൽ 27 മത്സരങ്ങളിൽനിന്ന് 73 പോയിന്റുമായി കിരീടത്തിലേക്ക് അടുക്കുകയാണ് ലെവർകൂസെൻ. രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിനേക്കാൾ 13 പോയിന്റ് ലീഡിലാണ് അവർ.
Source link