20 ലക്ഷം വസൂൽ
2022 ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കപ്പ് സ്വന്തമാക്കിയപ്പോൾ ടീമിന്റെ ടോപ് സ്കോററായിരുന്നു അംക്രിഷ് രംഘുവംശി. ആറ് ഇന്നിംഗ്സിൽ രംഘുവംശി ലോകകപ്പിൽ നേടിയത് 278 റണ്‍സ്. 2023-24 സീസണിൽ മുംബൈക്കുവേണ്ടി ലിസ്റ്റ് എ, ട്വന്റി-20 അരങ്ങേറ്റം രഘുവംശി നടത്തി. അതോടെ 2024 ഐപിഎൽ ലേലത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ പതിനെട്ടുകാരനെ സ്വന്തമാക്കി. വെറും 20 ലക്ഷം രൂപയ്ക്കായിരുന്നു രഘുവംശിയെ കെകെആർ ലേലത്തിലെടുത്തത്. ഡൽഹിയിൽ ജനിച്ച രഘുവംശി, ക്രിക്കറ്റിനായി മുംബൈയിലേക്ക് കുടുംബ സമേതം ചേക്കേറിയതാണ്. ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ വിശാഖപട്ടണത്തു നടന്ന മത്സരത്തിൽ രഘുവംശിക്ക് അരങ്ങേറാൻ അവസരം ലഭിച്ചു. മാത്രമല്ല, മൂന്നാം നന്പറായി ക്രീസിലെത്താനും അവസരം കിട്ടി. ലഭിച്ച അവസരം മുതലാക്കിയ രഘുവംശി 27 പന്തിൽ 54 റണ്‍സ് അടിച്ചെടുത്തു.
മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെയായിരുന്നു അരങ്ങേറ്റ ഇന്നിംഗ്സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോറായിരുന്നു കെകെആർ ഡൽഹിക്കെതിരേ പടുത്തുയർത്തിയത് (272/7). മത്സരത്തിൽ 106 റണ്‍സിന്റെ ആധികാരിക ജയവും സ്വന്തമാക്കി. അരങ്ങേറ്റത്തിൽ എല്ലാംകൊണ്ടും രഘുവംശിക്ക് സന്തോഷം…
Source link