ബംഗാള്‍ മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ – West Bengal Governor CV Ananda Bose | Bengal Minister | Manorama Onews
‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു’; ബംഗാള്‍ മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍
ഓണ്‍ലൈന്‍ ഡെസ്ക്
Published: April 04 , 2024 08:32 PM IST
Updated: April 04, 2024 09:00 PM IST
1 minute Read
സി.വി. ആനന്ദബോസ്
കൊല്‍ക്കത്ത∙ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ഭ്രത്യ ബസു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ഗൗര്‍ ബംഗ സര്‍വകലാശാലയില്‍ വച്ച് മന്ത്രി രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയതു ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബസുവിന്റെ നടപടി സര്‍വകലാശാലയുടെ അന്തസ് നശിപ്പിക്കുന്നതാണെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരോപിച്ചു. മാര്‍ച്ച് 30നാണ് എംപിമാരും എംഎല്‍എമാരും മറ്റു രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ സര്‍വകലാശാല വളപ്പില്‍ യോഗം ചേര്‍ന്നത്.
English Summary:
Bengal Governor asks state to remove education minister Bratya Basu from cabinet for violating poll code
5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 360316cu872hh2rjquaoioqhun mo-news-national-personalities-cvanandabose 5us8tqa2nb7vtrak5adp6dt14p-2024-04-04 40oksopiu7f7i7uq42v99dodk2-2024-04-04 mo-news-national-states-westbengal 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024
Source link