‘ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ’: കേജ്‍രിവാളിനെ നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
‘ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ’: കേജ്‍രിവാളിനെ നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി – Arvind Kejriwal – Manorama News
‘ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ’: കേജ്‍രിവാളിനെ നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
മനോരമ ലേഖകൻ
Published: April 04 , 2024 12:14 PM IST
Updated: April 04, 2024 12:24 PM IST
1 minute Read
അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‍രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‍രിവാൾ നിലവിൽ തിഹാർ ജയിലിലാണുള്ളത്.
അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പുകളുടെ പേരിൽ അറസ്റ്റിൽനിന്നു സംരക്ഷണം അവകാശപ്പെടാൻ കേജ്‌രിവാളിനാകില്ലെന്നായിരുന്നു കോടതിയിൽ ഇ.ഡി നിലപാട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്‌രിവാൾ നൽകിയ ഹർജികളിലായിരുന്നു ഈ വാദങ്ങൾ.
English Summary:
“Let Democracy Take Its Own Course”: Court Dismisses Petition Against Arvind Kejriwal
5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court 5us8tqa2nb7vtrak5adp6dt14p-2024-04-04 9u43lbuvsuddpmu562btnioav mo-politics-parties-aap 40oksopiu7f7i7uq42v99dodk2-2024-04-04 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 3sn80t5n4g8i2b43hvvvfddtem mo-politics-leaders-arvindkejriwal 40oksopiu7f7i7uq42v99dodk2-2024
Source link