BUSINESS

ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ

ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ| Share Investment from Kerala| Manorama Online Sampadyam

ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ

മനോരമ ലേഖിക

Published: April 04 , 2024 05:01 PM IST

1 minute Read

ഈ സൂചികകൾ മൂലധന വിപണികളിലും ഡെറിവേറ്റീവ് വിഭാഗങ്ങളിലും ട്രേഡിങിന് ലഭ്യമാകും.

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ( എൻഎസ്ഇ ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്,  നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാൾ ഹെൽത്ത്‌കെയർ എന്നിവയായിരിക്കും അവ എന്ന് സർക്കുലറിൽ പറയുന്നു.ഈ സൂചികകൾ മൂലധന വിപണികളിലും ഡെറിവേറ്റീവ് വിഭാഗങ്ങളിലും ട്രേഡിങിന്  ലഭ്യമാകും.നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികയിൽ 10 കമ്പനികൾ ഉൾപ്പെടുന്നു. നിഫ്റ്റി500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ് സൂചികയിൽ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയിൽ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.
നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇൻഫ്രാസ്ട്രക്ചർ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയിൽ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.  

നിഫ്റ്റി മിഡ്‌സ്മാൾ ഹെൽത്ത്‌കെയർ സൂചിക ആരോഗ്യമേഖലയിലെ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളുടെ പ്രകടനം ട്രാക്ക് ചെയ്യും. ഓഹരികളുടെ  ആറ് മാസത്തെ ശരാശരി ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയായിരിക്കും  സൂചികകളിൽ അവയുടെ ശതമാനം(വെയിറ്റ്) നിശ്ചയിക്കുക.

English Summary:
New Indices in NSE

mo-business-bse 6uvn21e65jqgpngis3s2pq6h3v-2024 rignj3hnqm9fehspmturak4ie-2024 mo-business-nse rignj3hnqm9fehspmturak4ie-2024-04 5sksgdv491pl7s2d2v7d2799m5 6uvn21e65jqgpngis3s2pq6h3v-2024-04 mo-business-indianindices rignj3hnqm9fehspmturak4ie-2024-04-04 6uvn21e65jqgpngis3s2pq6h3v-list 6uvn21e65jqgpngis3s2pq6h3v-2024-04-04 rignj3hnqm9fehspmturak4ie-list mo-business-shareinvestment


Source link

Related Articles

Back to top button