BUSINESS

മ്യൂച്വൽ ഫണ്ടുകള്‍ ഓഹരി വാങ്ങിക്കൂട്ടുന്നു

മ്യൂച്വൽ ഫണ്ടുകള്‍ ഓഹരി വാങ്ങിക്കൂട്ടുന്നു | Mutual Funds investment from Kerala| Manorama Online Sampadyam

മ്യൂച്വൽ ഫണ്ടുകള്‍ ഓഹരി വാങ്ങിക്കൂട്ടുന്നു

മനോരമ ലേഖിക

Published: April 04 , 2024 11:03 AM IST

1 minute Read

ഈ കലണ്ടർ വർഷം ഇതുവരെ മ്യൂച്ചൽ ഫണ്ടുകൾ 82,500 കോടി രൂപയുടെ ഓഹരി വാങ്ങൽ നടത്തിയിട്ടുണ്ട്

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ  45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് റെക്കോർഡാണ്. സ്‌മോൾക്യാപ്, മിഡ്‌ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മ്യൂച്ചഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ് സ്ഥാപനങ്ങളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടുന്ന ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ (ഡിഐഐ) നിന്നുള്ള മൊത്തത്തിലുള്ള നിക്ഷേപം 56,300 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിയത്. ഈ കലണ്ടർ വർഷം ഇതുവരെ മ്യൂച്ചൽ ഫണ്ടുകൾ 82,500 കോടി രൂപയുടെ ഓഹരി വാങ്ങൽ നടത്തിയിട്ടുണ്ട്.30,900 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും (എഫ്‌പിഐ) മാർച്ചിൽ ഇന്ത്യൻ ഓഹരികളിൽ വൻ നിക്ഷേപം നടത്തി. മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരിൽ നിന്നും അതിശക്തമായ ഫണ്ടൊഴുക്കാണ് ഇന്ത്യൻ വിപണിയിൽ മാർച്ച് മാസത്തിൽ ഉണ്ടായത്.

English Summary:
Mutual Funds are investing in Shares

mo-business-mutualfund mo-business-pensionfundregulatoryauthority 6uvn21e65jqgpngis3s2pq6h3v-2024 rignj3hnqm9fehspmturak4ie-2024 mo-business-investment 3sm1o25p5i8mobp36ldbkpatcd rignj3hnqm9fehspmturak4ie-2024-04 6uvn21e65jqgpngis3s2pq6h3v-2024-04 rignj3hnqm9fehspmturak4ie-2024-04-03 mo-business-equityfund 6uvn21e65jqgpngis3s2pq6h3v-2024-04-03 6uvn21e65jqgpngis3s2pq6h3v-list rignj3hnqm9fehspmturak4ie-list


Source link

Related Articles

Back to top button