രാജീവ് വധക്കേസ്: 3 പ്രതികൾ 33 വർഷത്തിനു ശേഷം ലങ്കയിലേക്ക് മടങ്ങി – Rajiv Gandhi murder case three accused return to Lanka after 33 years – India News, Malayalam News | Manorama Online | Manorama News
രാജീവ് വധക്കേസ്: 3 പ്രതികൾ 33 വർഷത്തിനു ശേഷം ലങ്കയിലേക്ക് മടങ്ങി
മനോരമ ലേഖകൻ
Published: April 04 , 2024 03:17 AM IST
1 minute Read
രാജീവ് ഗാന്ധി (Photo: Manorama Archives)
ചെന്നൈ ∙ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ, രാജീവ് ഗാന്ധി വധക്കേസിലെ 3 പ്രതികളെ സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചയച്ചു. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരാണു മടങ്ങിയത്. ലങ്കയിലേക്കു മടങ്ങാൻ ഏറെ ആഗ്രഹിച്ച മറ്റൊരു പ്രതിയായ ശാന്തൻ കഴിഞ്ഞ ഫെബ്രുവരിയിൽ കരൾ രോഗത്തെ തുടർന്ന് മരിച്ചിരുന്നു. എ.ജി.പേരറിവാളനെ വിട്ടയച്ചതിനു പിന്നാലെ, രണ്ടു വർഷം മുൻപു ജയിൽമോചിതരായെങ്കിലും ശ്രീലങ്കൻ സ്വദേശികളായതിനാൽ വിദേശ കുറ്റവാളികൾക്കുള്ള തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിൽ കഴിയുകയായിരുന്നു. കഴിഞ്ഞമാസം ശ്രീലങ്ക പാസ്‌പോർട്ട് അനുവദിച്ചതിനു പിന്നാലെ കേന്ദ്രവും യാത്രയ്ക്ക് അനുമതി നൽകിയതോടെ മൂവരും ഇന്നലെ കൊളംബോയ്ക്ക് തിരിച്ചു. രാജീവ് ഗാന്ധി വധം നടന്ന് 33–ാം വർഷമാണു മടക്കം.
English Summary:
Rajiv Gandhi murder case three accused return to Lanka after 33 years
5onppcggv0lvs8gbqh946vguj1 40oksopiu7f7i7uq42v99dodk2-2024-04 mo-politics-leaders-rajivgandhi mo-news-world-countries-srilanka 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024-04-03 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024 40oksopiu7f7i7uq42v99dodk2-2024-04-03
Source link