ചൂട് ഇനിയും കൂടും; മാർഗരേഖയിറക്കി – heat will rise even more guidelines issued – India News, Malayalam News | Manorama Online | Manorama News
ചൂട് ഇനിയും കൂടും; മാർഗരേഖയിറക്കി
മനോരമ ലേഖകൻ
Published: April 04 , 2024 03:18 AM IST
Updated: April 03, 2024 09:54 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo by Damien MEYER / AFP)
ന്യൂഡൽഹി ∙ സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്ന എൽ നിനോ പ്രതിഭാസം അടക്കം കാരണങ്ങളാൽ വേനൽച്ചൂട് കടുക്കുമെന്നുറപ്പായിരിക്കെ ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കി. ഉഷ്ണക്കാറ്റിനെതിരെ ബോധവൽക്കരണത്തിനും വിവരങ്ങൾ പങ്കുവയ്ക്കാനും ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോടു നിർദേശിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു 3 വരെ സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. കൊടുംചൂടിനെയും ഉഷ്ണക്കാറ്റിനെയും പ്രതിരോധിക്കാനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. പിന്നാലെയാണു സംസ്ഥാനങ്ങൾക്കായി മാർഗരേഖയിറക്കിയത്.
നിർദേശങ്ങൾ: ശരീരോഷ്മാവ് കൂടിയിരിക്കുക, അബോധവസ്ഥയിലായിരിക്കുക, വിയർക്കുന്നതു നിലയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തരമായി 108/102 എന്ന നമ്പറിലേക്ക് വിളിക്കുക. അങ്ങനെയുള്ളവരെ പെട്ടന്നു തണുത്ത സ്ഥലത്തേക്കു മാറ്റുകയും ശരീരോഷ്മാവ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. നിർജലീകരണം ഒഴിവാക്കാനുള്ള നടപടികൾ വേണം, നേരിട്ടു സൂര്യരശ്മികൾ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം, അനാവശ്യമായി പുറത്തു സമയം ചെലവിടുന്നത് ഒഴിവാക്കണം, പുറത്തു ജോലി ചെയ്യുന്നവർ, ഗർഭിണികൾ തുടങ്ങി പ്രശ്നസാധ്യത കൂടുതലുള്ളവർക്ക് അധികശ്രദ്ധ നൽകണം.
English Summary:
Heat will rise even more, guidelines issued
40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-03 mo-politics-leaders-mansukhlmandaviya mo-legislature-centralgovernment 40oksopiu7f7i7uq42v99dodk2-2024-04-03 mo-news-world-countries-india-indianews 39e39rbh630fv0cl1t9v7jp9as 6anghk02mm1j22f2n7qqlnnbk8-list kvguruq1t3v7p1r955kar2btb 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link