വീണ്ടും റെക്കോർഡ് ഇട്ട് സംസ്ഥാനത്തെ സ്വർണവില| Gold Price today in Kerala| Manorama Online Sampadyam
വീണ്ടും റെക്കോർഡ് ഇട്ട് സംസ്ഥാനത്തെ സ്വർണവില
മനോരമ ലേഖിക
Published: April 04 , 2024 10:52 AM IST
1 minute Read
ഗ്രാമിന് 50 രൂപ വർധിച്ച് 6460 രൂപയിലെത്തി
സംസ്ഥാന വിപണിയെ ഞെട്ടിച്ച് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് യഥാക്രമം 6,460 രൂപയിലും 51,680 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വർധിച്ച് 6,410 രൂപയിലും പവന് 600 രൂപ വർധിച്ച് 51,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ 2024ൽ യുഎസ് ഫെഡ് മൂന്ന് പ്രാവശ്യം പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ 2025 സാമ്പത്തിക വർഷത്തിലും സ്വർണ ത്തിന്റെ കുതിപ്പ് തുടർന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം സ്വർണത്തിലെ കുതിപ്പ് ജ്വല്ലറി ഓഹരികൾക്കൊപ്പം, സ്വർണപണയ ഓഹരികൾക്കും അനുകൂലമാണ്. വില ഇനിയും ഉയർന്നേക്കുമോ എന്ന ആശങ്കയിൽ വിവാഹാവശ്യങ്ങൾക്കും മറ്റും ആഭരണങ്ങൾ വാങ്ങി വയ്ക്കാനെത്തുന്നവരുടെ തിരക്കും ഉണ്ട്.
English Summary:Gold Breaking Records
2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 mo-business-goldtradeinkerala mo-business-goldasinvestment scrljorf406g7vu15lco4jgpt rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-2024-04-04 rignj3hnqm9fehspmturak4ie-2024-04-04 rignj3hnqm9fehspmturak4ie-list mo-business-goldpricetoday mo-business-gold-ornament
Source link
Source link