വിജേന്ദർ സിങ്: കോൺഗ്രസായി ഉറങ്ങി; ബിജെപിയിൽ ഉണർന്നു

വിജേന്ദർ സിങ്: കോൺഗ്രസായി ഉറങ്ങി; ബിജെപിയിൽ ഉണർന്നു – Vijender Singh joined bjp | Malayalam News, India News | Manorama Online | Manorama News

വിജേന്ദർ സിങ്: കോൺഗ്രസായി ഉറങ്ങി; ബിജെപിയിൽ ഉണർന്നു

മനോരമ ലേഖകൻ

Published: April 04 , 2024 03:25 AM IST

1 minute Read

വിജേന്ദർ സിങ്

ന്യൂഡൽഹി ∙ നരേന്ദ്രമോദിയുടെ സർക്കാർ അധികാരത്തിൽ വന്ന ശേഷം കായിക താരങ്ങൾക്ക് വലിയ ബഹുമാനം ലഭിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ബോക്സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 
2019 ൽ കോൺഗ്രസിൽ ചേർന്ന് സൗത്ത് ഡൽഹിയിൽ നിന്നു പാർലമെന്റിലേക്കു മത്സരിച്ച വിജേന്ദർ ചൊവ്വാഴ്ച വൈകിട്ടു വരെ മോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘അതിനു ശേഷം ഞാനുറങ്ങി. ഉറങ്ങിയെഴുന്നേറ്റപ്പോൾ ചെയ്തതു തെറ്റാണെന്നു തോന്നി. ബിജെപിയിൽ ചേർന്ന് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാനാണ് വന്നത്’– ബിജെപിയിൽ ചേർന്ന ശേഷം മാധ്യമങ്ങളോട് വിജേന്ദർ പറഞ്ഞു. 

ഗുസ്തിതാരങ്ങളുടെ സമരസമയത്തും കർഷക സമരത്തിന്റെ കാലത്തും മോദിക്കെതിരെ നിശിത വിമർശനങ്ങളുന്നയിച്ചിരുന്ന വിജേന്ദർ മഥുരയിൽ നടി ഹേമമാലിനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നും വാർത്തയുണ്ടായിരുന്നു. 
എസ്ഡിപിഐ ഉണ്ടോ? ബിജെപി

വയനാട്ടിൽ സ്നേഹത്തിന്റെ കട തുറക്കാൻ പോയിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൂടെ എസ്ഡിപിഐ ഉണ്ടോ എന്നു വ്യക്തമാക്കണമെന്ന് ബിജെപി. 
ബോക്സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേരുന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് ഇക്കാര്യം ചോദിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ പിൻബലമുള്ള എസ്ഡിപിഐയുടെ പിന്തുണ വാങ്ങുന്നതിന്റെ കാരണം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:
Vijender Singh joined bjp

40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-04 40oksopiu7f7i7uq42v99dodk2-2024-04-04 mo-politics-leaders-rahulgandhi mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi 161j6iqt3g1k1bstt2eghgtp4e 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version