ടെലിവിഷൻ റേറ്റിങ്: ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ട്രായ്- There should be more than one agency for television ratings | Manorama News | Manorama Online
ടെലിവിഷൻ റേറ്റിങ്: ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ട്രായ്
മനോരമ ലേഖകൻ
Published: April 04 , 2024 10:55 AM IST
1 minute Read
ന്യൂഡൽഹി∙ ടെലിവിഷൻ റേറ്റിങ്ങിനായി ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ. നിലവിൽ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ) ആണ് ടെലിവിഷൻ റേറ്റിങ്ങിനുള്ള ഏക ഏജൻസി. ഒന്നിലേറെ ഏജൻസികൾ വരുന്നത് ഈ രംഗം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പുതിയ പ്രക്ഷേപണ നയം രൂപീകരിക്കാനുള്ള ട്രായിയുടെ കൺസൽറ്റേഷൻ പേപ്പറിൽ പറയുന്നു. വീടുകളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ബാർക് ഓരോ ടിവി ചാനലുകളുടെയും റേറ്റിങ് കണക്കാക്കുന്നത്. 2022ൽ ഒരു ലക്ഷം വീടുകളിലെങ്കിലും ഇത് സ്ഥാപിക്കണമെന്നാണ് ട്രായ് നിർദേശിച്ചിരുന്നത്. എന്നാൽ നിലവിൽ 55,000 വീടുകളിൽ മാത്രമേയുള്ളൂ. ടിവിയുള്ള 18.2 കോടി വീടുകൾക്ക് ഈ വിവര ശേഖരണ രീതി പര്യാപ്തമല്ലെന്ന് ട്രായ് നിരീക്ഷിച്ചു. 2026ൽ രാജ്യമാകെ 20 കോടി വീടുകളിൽ ടിവിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ടിവിക്ക് പുറമേ ഒടിടി, ലൈവ് സ്ട്രീമിങ് വഴിയും വിഡിയോ ഉള്ളടക്കം കാണുന്നവരുടെ വിവരങ്ങൾ കൂടി റേറ്റിങ്ങിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ട്രായ് അഭിപ്രായപ്പെട്ടു.
English Summary:
There should be more than one agency for television ratings
mo-news-national-organisations0-trai rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 2g4ai1o9es346616fkktbvgbbi-2024-04-04 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 mo-technology-telecom rignj3hnqm9fehspmturak4ie-2024-04-04 rignj3hnqm9fehspmturak4ie-list 23bdgca59pjdl59lvmfpfmtrnj mo-business
Source link