INDIA

4 ഭാരതരത്നം സമ്മാനിച്ചു; അഡ്വാനിക്ക് ഇന്ന്

4 ഭാരതരത്നം സമ്മാനിച്ചു; അഡ്വാനിക്ക് ഇന്ന് – Awarded 4 Bharat Ratna | India News, Malayalam News | Manorama Online | Manorama News

4 ഭാരതരത്നം സമ്മാനിച്ചു; അഡ്വാനിക്ക് ഇന്ന്

മനോരമ ലേഖകൻ

Published: March 31 , 2024 04:29 AM IST

Updated: March 30, 2024 09:36 PM IST

1 minute Read

എം.എസ്.സ്വാമിനാഥനു മരണാനന്തര ബഹുമതിയായി ലഭിച്ച ഭാരതരത്നം പുരസ്കാരം അദ്ദേഹത്തിന്റെ മകൾ ഡോ.നിത്യ റാവു രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചരൺ സിങ്, ബിഹാർ മുൻമുഖ്യമന്ത്രി കർപൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്നം മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരസിംഹറാവുവിനു വേണ്ടി മകൻ പി.വി.പ്രഭാകർ റാവുവും ചരൺ സിങ്ങിനു വേണ്ടി കൊച്ചുമകനും രാജ്യസഭാംഗവുമായ ജയന്ത് ചൗധരിയും ഭാരതരത്നം ഏറ്റുവാങ്ങി. എം.എസ്.സ്വാമിനാഥനു വേണ്ടി മകളും യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രഫസറുമായ ഡോ.നിത്യ റാവുവും കർപൂരി ഠാക്കൂറിനു വേണ്ടി മകനും രാജ്യസഭാംഗവുമായ രാംനാഥ് ഠാക്കൂറും ബഹുമതി സ്വീകരിച്ചു. 

മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ‌.കെ. അഡ്വാനിക്ക് ഇന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്നം സമ്മാനിക്കും. അഡ്വാനിയുടെ അനാരോഗ്യം കണക്കിലെടുത്താണിത്. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും വീട്ടിലെത്തിയാണ് ഭാരതരത്നം സമ്മാനിച്ചത്.

English Summary:
Awarded 4 Bharat Ratna; LK Advani to be awarded today

40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-30 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-lkadvani mo-award-bharat-ratna mo-news-national-personalities-msswaminathan tfkep5g0uk9eb8t1jq9jrr7ih 6anghk02mm1j22f2n7qqlnnbk8-2024-03-30 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-draupadimurmu 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button