ഫ്ളൈ 91 ഐബിഎസ് സോഫ്റ്റ്വേറുമായി പങ്കാളിത്തത്തിൽ

തിരുവനന്തപുരം: പ്രാദേശിക എയർലൈൻ കാരിയറായ ഫ്ളൈ 91 വാണിജ്യ പ്രവർത്തനങ്ങൾ മുൻനിര സാസ് സൊല്യൂഷൻസ് ദാതാക്കളായ ഐബിഎസ് സോഫ്റ്റ്വേറുമായി പങ്കാളിത്തത്തിൽ. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈ 91 ഇന്ത്യയിലെ അപ്രധാന റൂട്ടുകളിലൂടെയുള്ള റോഡ്, റെയിൽ യാത്രകൾക്ക് ബദൽ വ്യോമമാർഗം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ലളിതവും കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ അനുഭവം ഉപഭോക്താക്കൾക്ക് സാധ്യമാക്കുന്ന സോഫ്റ്റ്വേർ അധിഷ്ഠിത റിസർവേഷൻ രീതിയാണ് ഫ്ളൈ 91നു വേണ്ടി ഐബിഎസ് രൂപകൽപന ചെയ്തിട്ടുള്ളത്. സർക്കാരിന്റെ റീജണൽ കണക്റ്റിവിറ്റി സ്കീം ആയ ഉഡാനു കീഴിൽ ആദ്യ സെറ്റ് റൂട്ടുകൾ ഫ്ളൈ 91 ഇതിനകം നേടിയിട്ടുണ്ട്. സർവീസ് കുറവുള്ള പ്രാദേശിക വിമാനത്താവളങ്ങളിൽ കുറഞ്ഞത് 50 പാസഞ്ചർ സർവീസുകൾ തുടങ്ങാനും ഏകദേശം 1,000 പുതിയ പ്രാദേശിക റൂട്ടുകൾ പുറത്തിറക്കാനുമാണ് ഫ്ളൈ 91 ഉദ്ദേശിക്കുന്നത്.
നേരത്തേ, എമിറേറ്റ്സ് എയർലൈൻസ്, കിംഗ് ഫിഷർ എയർലൈൻസ്, അമേരിക്കൻ എക്സ്പ്രസ്, എസ്ഒടിസി, ഡബ്ല്യുഎൻഎസ് എന്നിവിടങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മനോജ് ചാക്കോ (സിഇഒ) ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരാണ് ഫ്ളൈ 91 സ്ഥാപിച്ചത്.

Source link