ലില്ലി ലയണ്‍സ് സ്പെഷല്‍ സ്കൂളിന് സഹായവുമായി ഭീമ ജുവല്‍സ്

കൊച്ചി: ചെങ്ങന്നൂര്‍ ലില്ലി ലയണ്‍സ് സ്പെഷല്‍ സ്കൂളിന്റെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭീമ ജുവല്‍സ് ഒരു കോടി രൂപ സഹായം നല്കി. സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആറാട്ടുപുഴ തരംഗം മിഷന് ആക്ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് തുക കൈമാറി. ലില്ലി മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാര്‍, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ. കോശി, വിന്നി ഫിലിപ്പ്, രാജന് ഡാനിയല്‍, ലില്ലി ട്രസ്റ്റി എന്‍.കെ. കുര്യന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ മോളി സേവ്യര്‍, അക്കാഡമിക് ഡയറക്ടര്‍ അജ സോണി അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഭീമ ജുവല്‍സ് ആശുപത്രികള്‍, സ്കൂളുകള്‍, സാന്ത്വന പരിചരണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാറുണ്ട്. ഇതുവരെ പത്തു കോടിയിലധികം രൂപ ഇത്തരത്തില്‍ വിനിയോഗിച്ചതായി മാനേജ്മെന്റ് അറിയിച്ചു.

Source link