മുംബൈ: പണനയസമിതിയുടെ 2024-25 സാന്പത്തികവർഷത്തെ ആദ്യ യോഗം ഇന്നലെ ആരംഭിച്ചു. പണപ്പെരുപ്പം കുറയുകയും സാന്പത്തികവളർച്ചയ്ക്കു വേഗം കൈവരുകയും ചെയ്ത സമയത്തെ യോഗം നിർണായകമാണ്. നാളെ രാവിലെ നിരക്കുകൾ പ്രഖ്യാപിക്കും. പലിശനിരക്കിൽ നേരിയ കുറവെങ്കിലുമുണ്ടായാൽ, 7-8 ശതമാനത്തിലേക്കു കുതിക്കുന്ന സാന്പത്തികവളർച്ചയെ അതു പ്രതികൂലമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. മാത്രമല്ല, പണപ്പെരുപ്പം വർധിക്കുകയും ചെയ്തേക്കും. പലിശനിരക്ക് വർധിപ്പിച്ചാൽ വളർച്ചയ്ക്കു വേഗമുണ്ടാകും, പണപ്പെരുപ്പത്തിൽ കാര്യമായ മാറ്റമുണ്ടാകുകയുമില്ല. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാൽ പണനയസമിതി നിരക്കിൽ മാറ്റം വരുത്താനിടയില്ല. പ്രതീക്ഷ ബാക്കി! പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ കുറെ മാസങ്ങളായി വിപണിക്കുണ്ട്. എന്നാൽ, ഈ സാന്പത്തികവർഷത്തിന്റെ സെപ്റ്റംബർ പാദം വരെ നിരക്ക് കുറയ്ക്കേണ്ടതില്ലെന്നാണു റിസർവ് ബാങ്ക് അടുത്തിടെ നടത്തിയ സർവേയുടെ ഫലം. വിപണിയുടെ ശരിക്കുള്ള പ്രയാണം മനസിലാക്കണമെങ്കിൽ പണപ്പെരുപ്പ-വളർച്ചാ മാനദണ്ഡങ്ങൾക്കപ്പുറത്തേക്കുള്ള വിശകലനം ആവശ്യമാണെന്ന് സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ പണപ്പെരുപ്പം, കരുത്തുറ്റ വളർച്ച, കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സന്തുലിതമായ കറന്റ് അക്കൗണ്ട് എന്നിവയാണ് ഒരു ലക്ഷണമൊത്ത സന്പദ്വ്യവസ്ഥകളുടെ സൂചനകളായി കണക്കാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ലക്ഷണമൊത്ത സന്പദ്വ്യവസ്ഥയുടെ പരിധിയിൽ ഉൾപ്പെടുന്നുമില്ല.
ഈ അസന്തുലിതാവസ്ഥ മാറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന പണനയസമിതിക്കു മുന്നിൽ, ശക്തമായ ഒരു പണനയം രൂപീകരിക്കുകയെന്നതല്ലാതെ മറ്റു മാർഗങ്ങളുമില്ല. സമാനസ്ഥിതി പണപ്പെരുപ്പവും കറന്റ് അക്കൗണ്ടും ചുവപ്പുകൊടി കാട്ടിയ 2010ലെ സാഹചര്യങ്ങൾക്കു സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. സാന്പത്തിക മാന്ദ്യത്തിനുശേഷമുള്ള കാലഘട്ടം (ആഗോള സാന്പത്തിക മാന്ദ്യം, കോവിഡ് പ്രതിസന്ധി), നിരക്ക് കുറയ്ക്കൽ, രൂപയുടെ മൂല്യത്തിലെ ഇടിവ്, ഉയർന്ന പണപ്പെരുപ്പം എന്നിങ്ങനെ മിക്ക സൂചകങ്ങളും സമാനം. ആഗോള സാന്പത്തികമാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനായി, 2010 മാർച്ചിൽ തുടങ്ങി രണ്ടു വർഷംകൊണ്ട് റീപ്പോ നിരക്കിൽ ആർബിഐ 3.75 ശതമാനത്തിന്റെ വർധന വരുത്തി. എന്നിട്ടും പണപ്പെരുപ്പം കുറഞ്ഞില്ല. രൂപയുടെ ഇടിവ് തുടർന്നു, കറന്റ് അക്കൗണ്ടിലെ സാഹചര്യം വഷളായി. എന്നാൽ, ഇതിനു വിപരീതമായി കഴിഞ്ഞ രണ്ടു വർഷമായി ആർബിഐ നിരക്ക് വർധിപ്പിച്ചതു രാജ്യത്തിനു ഗുണംചെയ്തതായി വിദഗ്ധർ നിരീക്ഷിക്കുന്നു. മൂലധനത്തിൽ ഉൗന്നിയുള്ള ചെലവിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Source link