ദിലീപിന്റെ 150ാം ചിത്രം നിർമിക്കാൻ ലിസ്റ്റിൻ; സ്വിച്ച് ഓണ്‍ നിർവഹിച്ച് ബെനിറ്റ ലിസ്റ്റിൻ സ്റ്റീഫൻ
ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും നടക്കാവിൽ വച്ചു നടന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ 150-മത്തെ ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിൽ നിന്നും
ചടങ്ങിൽ സിദ്ദീഖ്, ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ, എം. രഞ്ജിത്, സിയാദ് കോക്കർ, എബ്രഹാം, ഷീലു എബ്രഹാം,അനിൽ തോമസ്, ജോർജ് സെബാസ്റ്റ്യൻ, ജിബു ജേക്കബ് സംവിധായകൻ ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കൾ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ബെനിറ്റ ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എബ്രഹാമും ഷീലു എബ്രഹാമും ചേർന്ന് ക്ലാപ്പടിച്ചു.
ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിൽ നിന്നും
ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ്. ഛായാഗ്രഹണം രൺദീവ. എഡിറ്റർ സാഗർ ദാസ്.
സിദ്ദീഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി എന്നിവരെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. നായികയും പുതുമുഖമാണ്. ഉപചാരപൂർവം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിൽ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിൽ നിന്നും
കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. ചീഫ് അസോഷ്യേ ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്‌ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ.
അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്‌ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. പിആർഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ്. എറണാകുളത്തുംപരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.
English Summary:
Dileep’s next is a family entertainer; ‘D150’ to release on Onam; Pooja Stills
Source link