INDIALATEST NEWS

കാത്തലിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിബിസിഐ മാർഗരേഖ

കാത്തലിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിബിസിഐ മാർഗരേഖ – CBCI Guidelines for Catholic Educational Institutions | Malayalam News, India News | Manorama Online | Manorama News

കാത്തലിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിബിസിഐ മാർഗരേഖ

മനോരമ ലേഖകൻ

Published: April 03 , 2024 04:02 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ രാജ്യത്തെ കാത്തലിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വിദ്യാഭ്യാസ–സാംസ്കാരിക വിഭാഗം മാർഗരേഖ പുറത്തിറക്കി. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക–സാംസ്കാരിക–മത–രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമുള്ള വെല്ലുവിളികൾ നേരിടാനാണിതെന്നു മാർഗരേഖയിൽ പറയുന്നു. ‌

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂക്ഷിക്കേണ്ട രേഖകൾ, സാമ്പത്തിക വിനിയോഗം അടക്കമുള്ള വിഷയങ്ങളിൽ ചെക്ക് ലിസ്റ്റ് എന്നിവയും പുറത്തിറക്കി. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം മുൻനിർത്തിയാണു മാർഗരേഖയെന്ന് സിബിസിഐ വിദ്യാഭ്യാസ–സാംസ്കാരിക ഓഫിസ് സെക്രട്ടറി ഫാ.മരിയ ചാൾസ് ആന്റണി സാമി പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവേശനം, പരീക്ഷ, അച്ചടക്ക നടപടികൾ അടക്കം എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കണം, എല്ലാ മതാചാരങ്ങളെയും ബഹുമാനിക്കണം, ക്രിസ്ത്യൻ ആചാരങ്ങൾ മറ്റു മതങ്ങളിൽപെട്ട വിദ്യാർഥികൾക്കുമേൽ അടിച്ചേൽപിക്കരുത് തുടങ്ങിയ നിർദേശങ്ങളും ഇതിലുണ്ട്. മാർഗരേഖ അന്തിമമാക്കാൻ ഡൽഹിയിൽ സ്ഥാപന മേധാവികളുടെ യോഗം സിബിസിഐ വിളിച്ചുചേർത്തിരുന്നു. 

English Summary:
CBCI Guidelines for Catholic Educational Institutions

40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-02 40oksopiu7f7i7uq42v99dodk2-2024-04-02 7hcc5eapf9qhcibrrb8qqfpc0b mo-educationncareer-school mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 2de752275ahd2e4coqeu41g18c 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button